ഈജിപ്ഷ്യൻ നാഷണൽ റെയിൽവേ
ഈജിപ്റ്റ് സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു തീവണ്ടി കമ്പനിയാണ് ഈജിപ്ഷ്യൻ നാഷണൽ റെയിൽവേ (ENR; അറബി: السكك الحديدية المصرية Al-Sikak al-Ḥadīdiyyah al-Miṣriyyah). ഓട്ടോമൻ സാമ്രാജ്യ അധിപതികളാണ് ഈ കമ്പനിയുടെ തുടക്കം കുറിച്ചത്. ആഫ്രിക്കയിലെയും മദ്ധ്യപൂർവേഷ്യയിലെയും ആദ്യ തീവണ്ടി ഗതാഗതമാണിത്.
പ്രമാണം:Logo ENR.gif | |
Public | |
സ്ഥാപിതം | 1854 |
വെബ്സൈറ്റ് | enr |
ചരിത്രം
തിരുത്തുകആധുനിക ഈജിപ്തിന്റെ പിതാവായി കരുതപ്പെടുന്ന മുഹമ്മദ് അലി പാഷ ആണ് സൂയസ് നഗരത്തിനും കെയ്റോ നഗരത്തിനും ഇടയിലായി തീവണ്ടി ഗതാഗതത്തിന്റെ ആവശ്യകത മുന്നോട്ട് വെച്ചത്. യൂറോപ്പിനും ഭാരതത്തിനും ഇടയയിലെ കച്ചവട സാധ്യത കണക്കിലെടുത്തായിരുന്നു ഈ ആവശ്യം. എന്നാൽ 1848-ൽ മുഹമ്മദ് അലി പാഷ മരണപ്പെട്ടതോടു കൂടി അദ്ദേഹത്തിന്റെ പിൻഗാമിയായ അബ്ബാസ് പാഷ തീവണ്ടി പാതയുടെ നിർമ്മാണ ഉത്തരവാദിത്തം ഏറ്റെടുത്തു. 1851-ൽ ഇതിനായി ഇംഗ്ലീഷ് റെയിൽവേ സിവിൽ എഞ്ചിനീയർ ആയിരുന്ന റോബർട്ട് സ്റ്റീഫൻസണെ അബ്ബാസ് ചുമതലപ്പെടുത്തി. 1854-ൽ ആദ്യ ഘട്ടത്തിൽ നിർമ്മിച്ച അലക്സാൻഡ്രിയയിലെ മദ്ധ്യധരണ്യാഴി തീരം മുതൽ കഫർ എൽ-സയ്യാത് വരെയുള്ള സ്റ്റാൻഡേർഡ് ഗേജ് തീവണ്ടി പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു.