ഇ.എം. ശ്രീധരൻ

(ഇ എം ശ്രീധരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീധരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശ്രീധരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശ്രീധരൻ (വിവക്ഷകൾ)

സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും ആയിരുന്നു 2002-ൽ അന്തരിച്ച ഇ.എം. ശ്രീധരൻ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്നു. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു.

1947 ജനുവരി 12ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മൂത്ത മകനായി ജനിച്ച ശ്രീധരൻ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലാണ് പഠിച്ചത്. വർഷങ്ങളോളം ചാർട്ടേഡ് അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ചശേഷമാണ് 1996ൽ അദ്ദേഹം ജനകീയാസൂത്രണ പദ്ധതിയിലേയ്ക്ക് വന്നത്. 1998ൽ അച്ഛൻ മരിച്ചശേഷമാണ് അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി ചുമതലയേറ്റത്.

അർബുദരോഗത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ശ്രീധരൻ 2002 നവംബർ 14ന് 55ആം വയസ്സിൽ അന്തരിച്ചു. പരേതയായ (2001ൽ അന്തരിച്ച) ഡോ. യമുനയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇ.എം._ശ്രീധരൻ&oldid=3432315" എന്ന താളിൽനിന്ന് ശേഖരിച്ചത്