വിമർശകൻ എന്നീ നിലയിൽ ശ്രദ്ധേയനാണ് ഇ.വി. രാമകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് അദ്ദേഹം. റഷ്യൻ ഉത്തരഘടനാവാദിയായ മിഖായിൽ ബക്തിന്റെ 'ഉൽസവാത്മകത', 'പാഠാന്തരത്വം' എന്നീ സങ്കൽപ്പനങ്ങളെ മുൻനിർത്തി അദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളെ അപഗ്രഥിച്ചത് ശ്രദ്ധേയമായിരുന്നു. കേരളീയ ആധുനികതയിൽ അച്ചടി നടത്തിയ ചരിത്രപരവും സാംസ്കാരികവുമായ ഇടപെടലുകൾ വിലയിരുത്തിയ 'അച്ചടിയും ആധുനികതയും' എന്ന ലേഖനം കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 'നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം' സീരീസിൽ ഉൾപ്പെടുത്തിയിരുന്നു.[1]

ഇ.വി. രാമകൃഷ്ണൻ
തൊഴിൽസാഹിത്യ വിമർശകൻ
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)അക്ഷരവും ആധുനികതയും

വ്യക്തിവിവരം

തിരുത്തുക

1951 ൽ കണ്ണൂർ ജില്ലയിലെ വിളയാങ്കോടിൽ ജനിച്ചു. പയ്യന്നൂർ കോളജ്‌, ഗവ. ബ്രണ്ണൻ കോളജ്‌, ദേവഗിരി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഔറംഗബാദ്‌ (മഹാരാഷ്‌ട്ര) മറാത്ത്‌വാഡാ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പി.എച്ച്‌.ഡി. ബിരുദം. 1973-‘84 ൽ മഹാരാഷ്‌ട്രയിലെ ജാൽനയിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1985 മുതൽ സൂററ്റിലെ സൗത്ത്‌ ഗുജറാത്ത്‌ യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസ്സറും ഡീനുമായി ജോലി ചെയ്യുന്നു.[2]

  • അക്ഷരവും ആധുനികതയും
  • വാക്കിലെ സമൂഹം
  • ദേശീയതകളും സാഹിത്യവും
  • അനുഭവങ്ങളെ ആർക്കാണു പേടി [3]
  • മാധവിക്കുട്ടി പഠനങ്ങളും രചനകളും ( എഡിറ്റർ )
  • Making it New:Modernism in Malayalam,Marathi and Hindi poetry
  • Locating Indian Literature: Texts,Traditions and Translation
  • മലയാള നോവലിന്റെ ദേശകാലങ്ങൾ

പുരസ്കാരങ്ങൾ

തിരുത്തുക

•കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2022 മലയാള നോവലിലെ ദേശകാലങ്ങൾ.

'അക്ഷരവും ആധുനികതയും' എന്ന പുസ്തകം 1995-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി [4][5]

  1. http://www.madhyamam.com/news/78902/110517[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-23. Retrieved 2012-08-07.
  3. http://week.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?thisPage=%2Fep%2Fcommon%2Fcontent%2FprintArticle.jsp%3FBV_ID%3D%2540%2540%2540%26com.broadvision.session.new%3DYes%26articleTitle%3D%25a5%25c8%25e1%25cd%25d5B%25e6%257b%2B%25a6VA%25de%25c3%25e1%2B%25e7%25c9%25bf%25df%253f%253c%21--3515824498--%253e%26language%3Denglish%26contentOID%3D11687955
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
  5. http://www.keralasahityaakademi.org/ml_aw5.htm
"https://ml.wikipedia.org/w/index.php?title=ഇ.വി._രാമകൃഷ്ണൻ&oldid=4106823" എന്ന താളിൽനിന്ന് ശേഖരിച്ചത്