ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷിതത്വ പദ്ധതിയായ തൊഴിൽ സുരക്ഷാസംരക്ഷണ പെൻഷൻ പദ്ധതി( ഇ.പി.എഫ്) നടപ്പിലാക്കുന്ന സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.(ഇ.പി.എഫ്.ഒ.) ഇ.പി.എഫ്.ഓർഗനൈസേഷന്റെ കീഴിൽ അഞ്ചു കോടി വരിക്കാരാണുള്ളത്. തൊഴിൽ മന്ത്രി തലവനായ ഇ.പി.എഫ്.ഒ.യുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് ഇ.പി.എഫ് (എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട്) പലിശനിരക്ക് നിശ്ചയിക്കുന്നത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
യഥാർഥ നാമം
कर्मचारी भविष्य निधि संगठन
Central-Owned
സ്ഥാപിതം4 മാർച്ച് 1952 (1952-03-04)
ആസ്ഥാനം
ഭവിഷ്യ നിധി ഭവനൻ, 14, ഭികൈജി കാമ പ്ലേസ്,
ന്യൂഡൽഹി
,
ഇന്ത്യ
പ്രധാന വ്യക്തി
സുനിൽ ബർത്ത്വാൾ, സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ
രാജേഷ് ബൻസൽ, അഡീഷണൽ സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ
സേവനങ്ങൾപ്രൊവിഡന്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് പദ്ധതികൾ, ഉഭയകക്ഷി സാമൂഹിക സുരക്ഷാ കരാറുകൾ നടപ്പിലാക്കുന്ന ഏജൻസി
AUM11 ലക്ഷം കോടി
വെബ്സൈറ്റ്epfindia.gov.in

ചരിത്രം

തിരുത്തുക

പ്രവർത്തനങ്ങൾ

തിരുത്തുക

പി.എഫ്. പെൻഷൻ പദ്ധതി

തിരുത്തുക

എംപ്ലായീസ് പ്രൊവിഡണ്ട് ഫണ്ടു പദ്ധതിയിൽ പെൻഷൻ സ്‌കീം നടപ്പിലാക്കുന്നതു 1995 നവംബർ മാസം പതിനാറാം തീയതിയാണ്. ഇന്ത്യയിലെ മൂന്നു കോടിയിലധികം വരുന്ന പി.എഫ് അംഗങ്ങളായ തൊഴിലാളികൾക്കുവേണ്ടി കേന്ദ്ര ഗവൺമെന്റ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ ഒരു ക്ഷേമപദ്ധതിയായിരുന്നു ഇ.പി.എഫ് പെൻഷൻ സ്‌കീം 1995 എന്ന പേരിലറിയപ്പെട്ട പദ്ധതി. 1971 ലെ കുടുംബ പെൻഷൻ പദ്ധതിയുടെ പുനരാവിഷ്‌ക്കരണ പദ്ധതിയായിരുന്നു 1995 പെൻഷൻ പദ്ധതി. അതുകൊണ്ടുതന്നെ 1971ലെ കുടുംബ പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവരെല്ലാം പുതിയ പദ്ധതിയിൽ അംഗങ്ങളായി മാറി.

1995 നവംബർ 16 മുതൽ പെൻഷൻ പദ്ധതിയിൽ തൊഴിലാളികളുടെ വിഹിതമായി ഉടമകൾ അടക്കുന്ന ഒരു വിഹിതത്തിൽ നിന്നും 8.33 ശതമാനം സംഖ്യ നിക്ഷേപിക്കണം. അങ്ങനെ നിക്ഷേപിക്കുന്ന സംഖ്യയിൽനിന്നും പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും നൽകുകയെന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഇതിന്റെ ഭരണ ചുമതല പൂർണ്ണമായും എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ടിന്റെ ട്രസ്റ്റീ ബോർഡിനാണ്. ബോർഡിന്റെ ചെയർമാൻ കേന്ദ്രതൊഴിൽ മന്ത്രിയും അംഗങ്ങൾ കേന്ദ്രതൊഴിലാളി സംഘടനാ നേതാക്കളുമാണ്. 1995 നവംബർ 16ന് പ്രഖ്യാപിച്ച പെൻഷൻ പദ്ധതിയനുസരിച്ച് 58 വയസ്സ് കഴിഞ്ഞു സർവ്വീസിൽനിന്നും പിരിയുന്ന തൊഴിലാളി 10 വർഷമെങ്കിലും പെൻഷൻ ഫണ്ടിൽ വിഹിതം അടച്ചവരാണെങ്കിൽ അവർക്ക് പ്രതിമാസ പെൻഷൻ നൽകുന്നതാണ്.

റിട്ടേൺ ക്യാപിറ്റൽ ഫണ്ടു സ്‌കീം

തിരുത്തുക

പെൻഷൻ ലഭിച്ചു വരുന്ന തൊഴിലാളി മരണപ്പെട്ടു പോയാൽ അദ്ദേഹം നോമിനിയാക്കിയവർക്കു പ്രതിമാസ പെൻഷന്റെ നൂറു ഇരട്ടി സംഖ്യ തിരിച്ചുനൽകുന്ന ഒരു പദ്ധതിയായിരുന്നു അത്. ആയിരം രൂപ പെൻഷൻ ലഭിക്കുന്ന തൊഴിലാളി മരണപ്പെട്ടു പോയാൽ അവരുടെ നോമിനിക്ക് ഒരു ലക്ഷം രൂപ തിരിച്ചു ലഭിക്കുമായിരുന്നു. കൂടാതെ ആശ്രിതർക്ക് ഭാര്യ അല്ലെങ്കിൽ ഭർത്താവ് ജീവിതാവസാനം വരെ പെൻഷൻ - രണ്ടു മക്കൾക്ക് 25 വയസ്സ് പ്രായമാകുന്നതുവരെ പെൻഷൻ എന്നിവയും പദ്ധതിയിൽ വ്യവസ്ഥ ചെയ്തിരുന്നു. കൂടാതെ പെൻഷണറെ ഇൻഷൂർ ചെയ്യുന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. ഈ പദ്ധതി നിർത്തൽ ചെയ്തു.

ഇ-പാസ്ബുക്ക്

തിരുത്തുക

എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) ഇ-പാസ്ബുക്ക് സേവനം 2012 ൽ തുടങ്ങി. അഞ്ച് കോടി പി.എഫ്. ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ഓൺലൈനായി ലഭ്യമാകുന്ന സേവനമാണിത്. ഇപ്പോൾ ജോലിയിലുള്ള ഗുണഭോക്താക്കൾക്ക് അവരുടെ ഇ-പാസ്ബുക്ക് ഓരോ മാസവും വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.[1]

ആക്ഷേപങ്ങൾ

തിരുത്തുക

ഇൻഷൂറൻസ് പരിരക്ഷയും നിർത്തൽ ചെയ്തതും റിട്ടേൺ ക്യാപിറ്റൽ ഫണ്ടു സ്‌കീം നിറുത്തലാക്കിയതും പദ്ധതിയെ അനാകർഷകമാക്കിയെന്ന് തൊഴിലാളി സംഘടനകൾ ആക്ഷേപമുയർത്തിയിരുന്നു.ആനുപാതിക വർദ്ധനവും പെൻഷൻ പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നെങ്കിലും അതും ഉണ്ടായില്ല. 1996 നുശേഷം 4 തവണയാണ് ചെറിയൊരു ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്തുവർഷമായി പെൻഷനിൽ വർദ്ധനവുണ്ടായില്ല.[2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-01. Retrieved 2012-12-03.
  2. http://veekshanam.com/content/view/7400/1/[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇ.പി.എഫ്.ഒ.&oldid=3624731" എന്ന താളിൽനിന്ന് ശേഖരിച്ചത്