കേരളത്തിലെ ഭവനരഹിതരായ പാവപ്പെട്ട ആളുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുടെ ധനസഹായത്തോടെ വീടുകൾ നിർമ്മിച്ചുനൽകുന്നതിനുള്ള പദ്ധതിയാണ് ഇ.​എം.എസ്. സമ്പൂർണ്ണ ഭവനപദ്ധതി.

അഞ്ചുലക്ഷത്തോളം ഭവനരഹിത കുടുംബങ്ങൾ കേരളത്തിലുണ്ടെന്നാണ് 2008-ലെ കണക്ക്. രണ്ടുലക്ഷത്തോളം ഭൂരഹിത ഭവനരഹിതരുമുണ്ട്. [1] കേരളത്തിന്റെ മുൻമുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പേരിൽ, അദ്ദേഹത്തിന്റെ പത്താം ചരമവാർഷികത്തിൽ 2008 മാർച്ച് 19 ന്, തൃശ്ശൂർ ജില്ലയിലെ കൊടകരയിൽ ആരംഭിച്ച പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്, അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ്. ഗുണഭോക്തൃവിഹിതം പൂർണ്ണമായും സൌജന്യമായ ഈ പദ്ധതിയിൽ സഹകരസ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ദാരിദ്ര്യ രേഖയ്കുതാഴെയുള്ള കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനാവശ്യമായ ധനസഹായം നൽകുന്നത്. ലക്ഷം വീടുപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണിയും ഇതിൽ ലക്ഷ്യമിടുന്നുണ്ട്. [2]

  1. Kerala scheme aims to provide homes for 550,000 BPL families, retrieved 2012 നവംബർ 5 {{citation}}: Check date values in: |accessdate= (help)
  2. EMS Housing Scheme, archived from the original on 2012-11-08, retrieved 2012 നവംബർ 5 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഇ.എം.എസ്._ഭവനപദ്ധതി&oldid=3801550" എന്ന താളിൽനിന്ന് ശേഖരിച്ചത്