ഇ-ഭരണനിർവ്വഹണം അഥവാ ഇ-ഗവേണൻസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഭരണനിർവ്വഹണമേഖലയിൽ, അതിന്റെ ലാളിത്യം, ഗുണനിലവാരം, സുതാര്യത, സേവനങ്ങളുടെ വേഗത, ആധികാരികത, നൈതികത എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവര സാങ്കേതിക സംവിധാനങ്ങളും മാർഗ്ഗങ്ങളും ഉപയോഗിക്കുക എന്നതാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് പ്രചാരത്തിൽ വന്ന ഈ സങ്കല്പത്തിന് പല നിർവ്വചനങ്ങൾ ലഭ്യമാണ്. ഇ-ഗവണ്മെന്റ് അഥവാ ഇ-ഭരണകൂടം എന്നും ചിലപ്പോൾ ഈ ആശയത്തെ സൂചിപ്പിക്കാറുണ്ട്. [1]

ലോകബാങ്കിന്റെ നിർവ്വചനം:

ഇ-ഗവണ്മെന്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് പൗരസമൂഹം,വ്യവസായങ്ങൾ, മറ്റു ഭരണകൂട സംവിധാനങ്ങൾ എന്നിവയുമായിട്ടുള്ള ബന്ധത്തെ മാറ്റുവാൻ കഴിവുള്ള വിവരസാങ്കേതിക വിദ്യകൾ (വൈഡ് ഏരിയ ശൃംഖലകൾ, ഇന്റർനെറ്റ്, മൊബൈൽ കംമ്പ്യൂട്ടിങ്ങ് എന്നിവ പോലെയുള്ളവ)ഉപയോഗിച്ച് ഭരണകൂടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാണ്. ഇത്തരം സാങ്കേതികവിദ്യകൾക്ക് വ്യത്യസ്തങ്ങളായ അനവധി നേട്ടങ്ങളുണ്ടാക്കാൻ കഴിയും:പൗരസമൂഹത്തിന് ഭരണകൂട സേവനങ്ങളുടെ മെച്ചപ്പെട്ട വിതരണം, വ്യവസായ വാണിജ്യസ്ഥാപനങ്ങളുമായിട്ടുള്ള മെച്ചപ്പെട്ട ഇടപെടലുകൾ, വിവരലഭ്യതയിലൂടെ പൗരശാക്തീകരണം, കൂടുതൽ ഗുണപരമായ ഭരണനിർവ്വഹണം എന്നിവ. ഇതു കൊണ്ടുണ്ടാവുന്ന നേട്ടങ്ങൾ, കുറഞ്ഞ അഴിമതി, കൂടുതൽ സുതാര്യത, കൂടുതൽ സൗകര്യങ്ങൾ, വരുമാന വളർച്ചയോ, ചുരുങ്ങിയ ചെലവുകളോ അല്ലെങ്കിൽ അതു രണ്ടുമോ എന്നിവയാണ്. [2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-09-22. Retrieved 2014-06-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-10. Retrieved 2014-06-27.
"https://ml.wikipedia.org/w/index.php?title=ഇ-ഭരണനിർവ്വഹണം&oldid=4073419" എന്ന താളിൽനിന്ന് ശേഖരിച്ചത്