വിവിധ സർക്കാർ പദ്ധതികളുടെ ഭരണാനുമതി ഓൺലൈൻ വഴി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ (എൻ.ഐ.സി) തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ആണ് ഇ-അനുമതി. ഇത് കേരളത്തിലെ അഞ്ച് വകുപ്പുകളിൽ 2019 സെപ്റ്റംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വരും. [1]

ഓരോ പദ്ധതിയുടെയും വിശദാംശങ്ങളും ഭരണാനുമതിക്കുള്ള അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാം. ഇത് പരിശോധിച്ചു ഡിജിറ്റൽ ഒപ്പുവച്ച്, ഓൺലൈനിൽ തന്നെ അനുമതി നൽകും. പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണിത്. [2] ധനകാര്യം, പട്ടികജാതി-പട്ടികവർഗ്ഗം, മത്സ്യബന്ധനം, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളിലാണ് ആദ്യഘട്ടത്തിൽ ഇ-അനുമതി നിലവിൽ വരിക. സാങ്കേതിക ഏകോപനത്തിനായി ഓരോ വകുപ്പും രണ്ട് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ഫയലുകൾ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി ഓൺലൈനായി തന്നെ അതത് വകുപ്പുകൾക്ക് മനസ്സിലാക്കാൻ സാധിക്കും. വകുപ്പുകൾ ഓരോ ഫയലിനും പ്രത്യേകം നമ്പറിട്ടു സമർപ്പിക്കണം. ഈ നമ്പർ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിൽ തിരച്ചിൽ നടത്താം.

പ്രവർത്തനം തിരുത്തുക

അപേക്ഷ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ അനുമതി നൽകേണ്ട ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിൽ അത് കിട്ടുകയും ഉദ്യോഗസ്ഥർ അത് പരിശോധന പൂർത്തിയാക്കി ഒപ്പിട്ടു തിരിക്കെ അയയ്ക്കുയയും ചെയ്യും. അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനുളള നിർദ്ദേശങ്ങളും നൽകാം. ഒന്നിൽ കൂടുതൽ വകുപ്പുകളിൽ നിന്നുള്ള അനുമതി വേണ്ടവയാണെങ്കിൽ ആ വകുപ്പുകളിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും ഒരേസമയം ഫയൽ എത്തും. ഇതുവഴി പല ഓഫീസുകളിലേയ്ക്ക് അയച്ചും എത്തിച്ചും ഭരണാനുമതിനേടിയെടുക്കുന്നതിൽ വരുന്ന കാലതാമസം ഇതോടെ നീങ്ങിക്കിട്ടും. ഓരോ അപേക്ഷയിൻ മേലും തീരുമാനമെടുക്കാനുള്ള സമയം സർക്കാരാണ് നിശ്ചയിച്ച് നൽകുക.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇ-അനുമതി&oldid=3940228" എന്ന താളിൽനിന്ന് ശേഖരിച്ചത്