ഇൽഹാസ് ഡോസ് കുറൈസ് മറൈൻ ദേശീയോദ്യാനം
ഇൽഹാസ് ഡോസ് കുറൈസ് മറൈൻ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Marinho das Ilhas dos Currais) ബ്രസീലിലെ പരാനാ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പക്ഷികളുടെ ഒരു പ്രധാന കൂടുകൂട്ടൽ മേഖലയെ ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നതോടൊപ്പം, വംശനാശ ഭീഷണി നേരിടുന്ന ഗ്രൂപ്പർ ഇനത്തിലുള്ള രണ്ടു തരം മത്സ്യങ്ങളുടെ അഭയകേന്ദ്രവും ആഹാരകേന്ദ്രവുമാണിത്. ഈ മേഖലയെ ഡൈവിങ്ങിനായി ഉപയോഗിക്കാറുണ്ടെങ്കിലും പരിസ്ഥിതിയിൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഒഴിവാക്കാൻ സന്ദർശകർ ശ്രദ്ധിക്കേണ്ടതുണ്ട്.
Ilhas dos Currais Marine National Park | |
---|---|
Parque Nacional Marinho das Ilhas dos Currais | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Pontal do Paraná, Paraná |
Coordinates | 25°44′09″S 48°21′55″W / 25.735833°S 48.365278°W |
Area | 1,359.70 ഹെക്ടർ (3,359.9 ഏക്കർ) |
Designation | National park |
Created | 20 June 2013 |
Administrator | Chico Mendes Institute for Biodiversity Conservation |
സ്ഥാനം
തിരുത്തുകഇൽഹാസ് ഡോസ് കുറൈസ് മറൈൻ ദേശീയോദ്യാനം പരാനാ സംസ്ഥാനത്തെ പോണ്ടൽ ഡൊ പരാന മുനിസിപ്പാലിറ്റിയിലാണ് സ്ഥിതിചെയ്യുന്നത്.[1] ഈ ദേശീയോദ്യാനം 1,359.70 ഹെക്ടർ (3,359.9 ഏക്കർ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.[2] ഇൽഹാസ ഡോസ് കുറൈസ് ദ്വീപസമൂഹത്തിൽ ഗ്രാപ്പിറ, ട്രെസ് പിക്കോസ്, ഫിൽഹോട്ടെ തുടങ്ങിയ ദ്വീപുകൾ ഉൾക്കൊണ്ടിരിക്കുന്നു.[3] ഈ ദ്വീപസമൂഹം തീരത്തുനിന്നകലെ അറ്റ്ലാൻറിക് മഹാസമുദ്രത്തിൽ, ഗ്വാറാറ്റുബാ ഉൾക്കടലിനും പരാനാഗ്വാ ഉൾക്കടലിനുമിടയ്ക്കായി തീരത്തുനിന്ന് ഏകദേശം 6.2 മൈൽ (10.0 കിലോമീറ്റർ) ദൂരത്തിൽ പൊണ്ടാൽ ഡൊ പരാനായിലെ പ്രൈയാ ഡി ലെസ്റ്റെയ്ക്കിന് (കിഴക്കൻ ബീച്ച്) എതിരായിട്ടാണ് നിലനിൽക്കുന്നത്. ഈ മൂന്ന് ചെറിയ ദ്വീപുകൾക്കും കടൽത്തീരമില്ലാതെ കടലിൽ നിന്ന് ഉയർന്ന പാറക്കെട്ടുകളാണുള്ളത്.[4]
പരിസ്ഥിതി
തിരുത്തുകഏക്ദേശം 8,000 ത്തിലേറെ പക്ഷികളുടെ താവളമാണിത്.[5]