ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ
കാശ്മീർ പ്രശ്നം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണ് ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ. എൻ.സി. ഫസിലും ഷോൺ സെബാസ്റ്റ്യനുമാണ് പതിനാറ് മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ സംവിധായകർ.[1]
പ്രമേയം
തിരുത്തുകകാശ്മീർ സർവകലാശാലയിലെ ഒരു കൂട്ടം കലാ വിദ്യാർത്ഥികൾ തങ്ങളുടെ കലാ പ്രവർത്തനത്തിലൂടെ നടത്തുന്ന പ്രതിരോധമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം.
വിവാദങ്ങൾ
തിരുത്തുകകേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വസ്വചിത്ര മേളയിൽ ഇതുൾപ്പെടെ മൂന്ന് ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു[2]