മനുഷ്യമസ്തിഷ്കത്തിന്റെ ഇരു വശങ്ങളുടെ മടക്കിനുള്ളിൽ അടക്കം ചെയ്തിരിക്കുന്ന ഒറ്റപ്പെട്ട ദ്വീപുപോലുള്ള ഭാഗമാണ് ഇൻസുലാർ കോർട്ടെക്സ്. ഇതിനെ മുൻഭാഗം,മധ്യഭാഗം,പിൻഭാഗം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.ഓരോന്നിനും ഉപവിഭാഗങ്ങളുമുണ്ട്. ആന്തരാവയവങ്ങളിൽ നിന്നു വരുന്ന സന്ദേശങ്ങളെ സ്വീകരിക്കുന്നതിനോടൊപ്പം, രുചി,ഗന്ധം,വേദന എന്നിവയെ സംബന്ധിച്ചവയും ആവേഗങ്ങളും സ്വീകരിക്കുന്നു. അരുചി,ദുർഗന്ധം അനുഭവിക്കുമ്പോൾ മുഖത്തു വിലക്ഷണത പ്രകടിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന ദർപ്പണ നാഡീകോശങ്ങളും ഇൻസുലയിലുണ്ട്.ഇതിനെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത് യോഹാൻ ക്രിസ്ത്യൻ റീൽ എന്ന ജർമ്മൻ ശരീരശാസ്ത്രജ്ഞനാണ്.[1]

Brain: Insular cortex
പ്രമാണം:File:Sobo 1909 633.png
The insula of the right side, exposed by
removing the opercula.
Coronal section of brain immediately in
front of pons. (Insula labeled at upper right.)
Latin Cortex insularis
Part of cerebral cortex of brain
Artery Middle cerebral
NeuroNames hier-93
NeuroLex ID birnlex_1117
  1. Binder DK, Schaller K, Clusmann H. (2007). The seminal contributions of Johann-Christian Reil to anatomy, physiology, and psychiatry. Neurosurgery. 61(5):1091-6 doi:10.1227/01.neu.0000303205.15489.23 PMID 18091285
"https://ml.wikipedia.org/w/index.php?title=ഇൻസുലാർ_കോർട്ടെക്സ്&oldid=4023978" എന്ന താളിൽനിന്ന് ശേഖരിച്ചത്