അറബി ഭാഷയിലെ ഒരു പ്രയോഗമാണ് ഇൻശാ അല്ലാഹ് അറബി: إن شاء الله. ദൈവം ഇച്ഛിക്കുന്നുവെങ്കിൽ, ദൈവം ഇടയാക്കുമെങ്കിൽ എന്നൊക്കെയാണ് ഈ പ്രയോഗത്തിന്റെ വാക്കർത്ഥം. എല്ലാ ഭാഷക്കാരായ ഇസ്ലാംമത വിശ്വാസികൾ ദൈനം ദിന സംഭാഷണത്തിൽ ഉപയോഗിക്കുന്ന ഈ വാക്യം ഒരു ദൈവസ്മരണ കൂടിയായി കരുതപ്പെടുന്നു. അറബി ഭാഷ സംസാരിക്കുന്ന അറബ് ക്രൈസ്തവരും അറബ് ജൂതരും ഇൻശാ അല്ലാഹ് എന്ന പ്രയോഗം ഉപയോഗിക്കുന്നു.

ഇസ്ലാമിക വീക്ഷണം തിരുത്തുക

ഖുർആനിലെ പതിനെട്ടാം അധ്യായമായ സൂറ: അൽ കഹ്ഫിലെ 23, 24 വചനങ്ങളിലാണ് ഇൻശാ അല്ലാഹ് പ്രയോഗിക്കുന്നതിനെ പറ്റി ഉണർത്തിയിരിക്കുന്നത്.

യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീർച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്. അല്ലാഹു ഉദ്ദേശിക്കുന്നവെങ്കിൽ ( ചെയ്യാമെന്ന് ) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം ( ഓർമവരുമ്പോൾ ) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്റെ രക്ഷിതാവ് എന്നെ ഇതിനെക്കാൾ സൻമാർഗ്ഗത്തോട് അടുത്ത ഒരു ജീവിതത്തിലേക്ക് നയിച്ചേക്കാം എന്ന് പറയുകയും ചെയ്യുക (ഖുർആൻ 18: 23-24)[1] 

ക്രൈസ്തവ വീക്ഷണം തിരുത്തുക

പുതിയ നിയമത്തിൽ ഇപ്രകാരം കാണാം.

ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ :

നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.

കർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു. (യാക്കോബ് എഴുതിയ ലേഖനം 4: 14-15)

റഫറൻസുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇൻശാ_അല്ലാഹ്&oldid=3682380" എന്ന താളിൽനിന്ന് ശേഖരിച്ചത്