ഇൻവെർട്ടർ എയർ കണ്ടീഷണർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പരമ്പരാഗത എയർകണ്ടീഷണറുകളുടെ കമ്പ്രസർ ഇടക്കിടെ മുഴുവൻ ശേഷിയിൽ പ്രവർത്തിക്കുകയും ഇടക്കിടെ പൂർണ്ണമായും പ്രവർത്തനം നിർത്തിവച്ചും ആണ് മുറിയിലെ താപനില ക്രമീകരിച്ചുനിർത്തുന്നത്. ഒരു ഇൻവെർട്ടർ ഉപയോഗിച്ച് കമ്പ്രസർ മോട്ടോറിന്റെ വേഗത ആവശ്യാനുസരണം നിയന്ത്രിച്ചാണ് ഇൻവെർട്ടർ എയർ കണ്ടീഷണറുകൾ പ്രവർത്തിക്കുന്നത്.
ഇൻവെർട്ടർ എയർകണ്ടീഷണറുകളുടെ തണുപ്പിക്കൽ ശേഷി പരമ്പരാഗത എയർകണ്ടീഷണറുകളെ അപേക്ഷിച്ച് 1.7 മടങ്ങാണ്. ഇവയുടെ വൈദ്യൂതി ഉപയോഗത്തിൽ 66 ശതമാനം വരെ ലാഭമുണ്ട്. പ്രവർത്തനം ആരംഭിക്കുന്ന സമയത്തെ വൈദ്യുതിധാരയുടെ അളവും പരമ്പരാഗത ഉപകരണങ്ങളെ അപേക്ഷിച്ച് കുറവാണ്. പ്രവർത്തിക്കുമ്പോൾ ഇവക്ക് ശബ്ദം കുറവാണെന്നതും, ആയുസ്സ് ഇരട്ടിയാണെന്നതും മറ്റു പ്രത്യേകതകളാണ്,
ഒരു ഇൻവെർട്ടർ തരം എയർകണ്ടീഷണർ കംപ്രസ്സറിന്റെ വേഗത ക്രമീകരിച്ച് റഫ്രിജറൻറ് (ഗ്യാസ്) ഫ്ലോ റേറ്റ് നിയന്ത്രിക്കുന്നു, അതുവഴി കുറഞ്ഞ വൈദ്യുതവും .ഊർജ്ജവും ഉപയോഗിക്കുന്നു. ഒരു ഇൻവെർട്ടറിന് കൃത്യമായ താപനില നിയന്ത്രണം ഉണ്ട്, സെറ്റ് ചെയ്ത താപനില കൈവരിക്കുന്നതിനനുസരിച്ച്, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ ഇല്ലാതാക്കാൻ യൂണിറ്റ് അതിന്റെ ശേഷി ക്രമീകരിക്കുന്നു.
ഇൻവെർട്ടർ തരം എയർകണ്ടീഷണറുകളിൽ, മോട്ടോർ ഓണും ഓഫും ചെയ്യാതെ മോട്ടോർ വേഗത മാറ്റിക്കൊണ്ട് താപനില ക്രമീകരിക്കുന്നു. നോൺ-ഇൻവെർട്ടർ തരം എയർകണ്ടീഷണറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇൻവെർട്ടറുകളുള്ള എയർകണ്ടീഷണറുകൾക്ക് വൈദ്യുതി നഷ്ടം കുറവാണ്, മാത്രമല്ല .ഊർജ്ജം ലാഭിക്കാനും കഴിയും.
അവലംബം
തിരുത്തുക