സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണിൽ രൂപീകരിച്ച സ്ഥാപനമാണ് ഇൻഫർ‌മേഷൻ കേരളാ മിഷൻ . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തീകരിച്ച് ഇ- ‏‏ഗവേണൻസ് നടപ്പിലാക്കുകയുമാണ് ഇൻഫർ‌മേഷൻ കേരളാമിഷൻ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ രൂപകൽപന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടർവൽക്കരണത്തിൻറെ മുന്നോടിയായി മുൻകാലരേഖകൾ കമ്പ്യൂട്ടർവൽക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളിൽ പരിശീലിപ്പിക്കുകയും ചെയ്തു. 2000-ത്തിലെ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കമ്പ്യൂട്ടർവൽക്കരിച്ച ജനവിധി 2000 എന്ന പദ്ധതിയും ഇൻഫർമേഷൻ കേരള മിഷൻ ആണ് നടത്തിയത്.

ഇൻഫർ‌മേഷൻ കേരളാ മിഷൻ സോഫ്റ്റ്‌വെയറുകൾ

തിരുത്തുക

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്ത് ഭരണ സമ്പ്രദായത്തിന്റെ വിശദമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ ഇൻഫർ‌മേഷൻ കേരളാ മിഷൻ വികസിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് രാജ്/മുനിസിപ്പാലിറ്റി നിയമങ്ങൾ / ചട്ടങ്ങൾ, അനുബന്ധ അധികാരവികേന്ദ്രീകരണ നിയമങ്ങൾ / ചട്ടങ്ങൾ, ജനന-മരണ-ഹിന്ദു വിവാഹ/ പൊതുവിവാഹ രജിസ്ട്രേഷൻ നിയമങ്ങൾ /ചട്ടങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അതിലെ ഉദ്യോഗസ്ഥന്മാർക്കും ബാധകമായ മറ്റു നിയമങ്ങൾ / ചട്ടങ്ങൾ തുടങ്ങിയവയ്ക്ക് അനുസൃതമായി ഇൻഫർ‌മേഷൻ കേരളാ മിഷൻ 17 സോഫ്റ്റ്‌വെയറുകൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.[1]

  • പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവ്വഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള സോഫ്റ്റ്‌വെയറാണിത്.

സേവന(സിവിൽ രജിസ്ട്രേഷൻ )

തിരുത്തുക
  • ജനന/മരണ/വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും, സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള പാക്കേജ് സോഫ്റ്റ്‌വെയറാണിത്.

സേവന (പെൻഷൻ )

തിരുത്തുക
  • സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികൾ എന്നിവ വഴി അവശ വിഭാഗത്തിനു സഹായം എത്തിക്കുന്ന സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്‌വെയറാണിത്.
  • പഞ്ചായത്ത് രാജ് - മുനിസിപ്പൽ നിയമങ്ങൾ /ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ എന്നിവയടങ്ങിയ ഇലക്ട്രോണിക് വിജ്ഞാന കോശമാണിത്.
  • വസ്തു നികുതി, തൊഴിൽ നികുതി, ഡി&ഒ, പി.എഫ്.എ ലൈസൻസ്, റെന്റ് ഓൺ ലാന്റ് & ബിൽഡിംഗ് തുടങ്ങിയ റവന്യൂ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.
  • തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കഡസ്ട്രൽ ഭൂപടം, വാർഡ് ഭൂപടം എന്നിവയടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ള സോഫ്റ്റ്‌വെയറാണിത്.

സാമൂഹ്യ,

തിരുത്തുക
  • സാമൂഹിക സാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളുന്ന വിവരവ്യൂഹം കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സാംഖ്യ ആപ്ലിക്കേഷൻ

തിരുത്തുക

അക്രൂവൽ അടിസ്ഥാന ഡബ്ബിൾ എൻട്രി അക്കൌണ്ടിംഗിൽ വരവുചെലവുകൾ അക്കൌണ്ട് ചെയ്യുന്നതിനും ധനകാര്യ പത്രിക തയ്യാറാക്കുന്നതിനുമുള്ള സോഫ്റ്റ്‌വെയറാണിത്

==സ്ഥാപന== കെ.എം.എ.എം എസ്റ്റാബ്ലിഷ്മെന്റ് കാര്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

  • ബഡ്ജറ്റ്, സാമ്പത്തിക മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയറാണിത്.
  • തദ്ദേശ സ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീർപ്പുകൽപ്പിക്കുന്നതുമായ ഫയലുകളുടെ നീക്കങ്ങൾ രേഖപ്പെടുത്തുന്നതിനും മോണിറ്റർ ചെയ്യുന്നതിനും ടച്ച് സ്ക്രീൻ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങൾക്ക് അറിയുന്നതിനും സഹായകമാകുന്ന സോഫ്റ്റ്‌വെയറാണിത്.
  • പൊതുമരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

സങ്കേതം

തിരുത്തുക
  • കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.
  • പഞ്ചായത്ത്/ നഗരസഭ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങൾക്കുള്ള വിവര വിനിമയ പാക്കേജ് ആണിത്.

സംവേദിത

തിരുത്തുക
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുളള സംവിധാനമാണിത്.
  • പ്രാദേശിക മാനവ വിഭവശേഷി മാനേജ്മെന്റ് നടപ്പിലാക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.

പുരസ്കാരം

തിരുത്തുക

2008-09ലെ സി.എസ്.ഐ നിഹിലന്റ് - ഇ ഗവണൻസ് അവാർഡ് ഇൻഫർ‌മേഷൻ കേരളാ മിഷൻ നടപ്പിലാക്കിയ സുലേഖ പ്ലാൻ മോണിറ്ററിംഗ് സോഫ്റ്റ്‌വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോൾഡ് മെഡൽ സുലേഖ പ്ലാൻ മോണിറ്ററിംഗിനും, ബ്രോൺസ് മെഡൽ സേവന സിവിൽ രജിസ്ട്രേഷനും ലഭിച്ചു.


  1. പഞ്ചായത്ത് ഗൈഡ് 2012, തദ്ദേശ സ്വയം ഭരണ വകുപ്പ്, കേരള സർക്കാർ

അധിക വായനയ്ക്ക്

തിരുത്തുക

വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഇൻഫർമേഷൻ_കേരള_മിഷൻ&oldid=4144510" എന്ന താളിൽനിന്ന് ശേഖരിച്ചത്