ഇൻതിസ്സർ അൽ വാസിർ
പാലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും പാലസ്തീൻ നാഷണൽ അഥോറിറ്റി മന്ത്രിയുമായിരുന്നു ഇൻതിസ്സർ അൽ വാസിർ (English: Intissar al-Wazir (അറബി: انتصار الوزير) (1941-) 1988ൽ ഇസ്രയേൽ കൊലപ്പെടുത്തിയ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ മുതിർന്ന നേതാവായിരുന്ന ഖലീൽ അൽ വാസിറിന്റെ ഭാര്യയാണ് ഇൻതിസ്സർ. 1959ൽ അവർ മഹ്മൂദ് അബ്ബാസിന്റെ ഫതഹ് പാർട്ടിയിൽ ചേർന്നു. പാർട്ടിയിലെ ആദ്യത്തെ വനിതാ അംഗമായിരുന്നു. ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി.
ജീവചരിത്രം
തിരുത്തുക1941ൽ പാലസ്തീനിലെ ഗസ സിറ്റിയിൽ ജനിച്ചു. പാലസ്തീനിയൻ വനിതകളുടെ സാമൂഹിക, സാമ്പത്തിക, നിയമ പദവിക്കായി പ്രവർത്തിക്കുന്ന ജനറൽ യൂനിയൻ ഓഫ് പാലസ്തീനിയൻ വിമൻ എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ്. 1974മുതൽ പാലസ്തീനിയൻ നാഷണൽ കൗൺസിൽ അംഗമാണ്. 1987 മുതൽ ഫതഹ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം. 1980 മുതൽ 1985 വരെ ജനറൽ യൂനിയൻ ഓഫ് പാലസ്തീനിയൻ വിമൻ എന്ന സംഘടനയുടെ സെക്രട്ടറി ജനറൽ. 1983ൽ ഫതഹ് റെവല്യൂഷണറി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ. 1996ൽ പാലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1995 മുതൽ 2005 വരെ പാലസ്തീൻ നാഷണൽ അഥോറിറ്റിയിലെ സാമൂഹിക ക്ഷേമ മന്ത്രിയായി സേവനം അനുഷ്ടിച്ചു.