അന്ത്യ ക്രിറ്റേഷ്യസ് യുഗത്തിൽ നിന്നും ഉള്ള ഒരു ദിനോസറാണ് ഇൻഡോസൂക്കസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ ഇന്ത്യയിൽ ഉള്ള ജബൽപൂരിൽ ഉള്ള ലമേറ്റ ഫോർമഷൻ എന്ന ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നുമാണ് കണ്ടു കിട്ടിയിടുള്ളത് .

ഇൻഡോസൂക്കസ്
Restoration of Indosuchus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Indosuchus

Species
  • I. raptorius von Huene & Matley, 1933 (type)

പേര് തിരുത്തുക

ഇൻഡോസൂക്കസ് എന്നത് ഗ്രീക്ക് പദമാണ്. ഇൻഡോ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് സിന്ധു നദിയാണ്, സൂക്കസ് എന്നത് പുരാണ ഈജിപ്ഷ്യൻ മുതല ദൈവവും. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല )

വിവരണം തിരുത്തുക

സാധാരണയായി എല്ലാ അബേലിസൗറിഡ് കുടുംബത്തിൽ പെട്ട ദിനോസറുകളെയും പോലെ ഇവയും മറ്റ് ദിനോസറുകളെ വേട്ടയാടി ജീവിക്കുന്നവയായിരുന്നു. ഏകദേശം 6 മീറ്റർ നീളം ആയിരുന്നു ഇവയ്ക്ക് . തലയുടെ മുകൾ ഭാഗം പരന്ന് ഇരുന്നു , രാജാസോറസിനെ പോലെ ആവരണവും ഉണ്ടായിരുന്നു തലയിൽ.

അവലംബം തിരുത്തുക

  1. Huene, F. von, 1932, Die fossile Reptil-Ordnung Saurischia, ihre Entwicklung und Geschichte: Monographien zur Geologie und Palaeontologie, 1e Serie, Heft 4, pp. 1-361
  2. F. v. Huene and C. A. Matley, 1933, "The Cretaceous Saurischia and Ornithischia of the Central Provinces of India", Palaeontologica Indica (New Series), Memoirs of the Geological Survey of India 21(1): 1-74
  3. S. Chatterjee, 1978, "Indosuchus and Indosaurus, Cretaceous carnosaurs from India", Journal of Paleontology 52(3): 570-580
"https://ml.wikipedia.org/w/index.php?title=ഇൻഡോസൂക്കസ്&oldid=2444340" എന്ന താളിൽനിന്ന് ശേഖരിച്ചത്