ഇൻഗെർ ഇക്മാൻ
പ്രമുഖ സ്വീഡിഷ് വനിതാ ഗവേഷകയാണ് ഇൻഗെർ ഇക്മാൻ - Inger Ekman. സ്വീഡനിലെ ഗോഥെൻബർഗ് സർവ്വകലാശാലയിലെ സെന്റർ ഫോർ പേഴ്‌സൺ-സെൻട്രഡ് കെയർ (ജിപിസിസി) ഡയറക്ടറാണ്. [1] സ്വീഡനിലെ മധ്യ-വടക്കൻ മേഖലയായ ഉമിയയിൽ സ്ഥിതിചെയ്യുന്ന ഉമിയ സർവ്വകലാശാലയിൽ (Umeå University) നിന്ന് 1999ൽ Being old and living with severe chronic heart failure എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി 2007ൽ ഗോഥെൻബർഗ് സർവ്വകലാശാലയിലെ Sahlgrenska Academy കെയർ സയൻസിൽ പ്രഫസറായി നിയമിതയായി. 2006 മുതൽ 2010വരെ Sahlgrenska Academyയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആൻഡ് കെയർ സയൻസ് മേധാവിയായി പ്രവർത്തിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-20. Retrieved 2017-02-25.