ഹൈഡ്രോ ഇലക്ട്രിക്ക് ഡാമായ ഇൻഗുറി അണക്കെട്ട് ജോർജിയയിലെ ഇൻഗുറി നദിയിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്ത് ഏറ്റവും ഉയരമുള്ള (271.5 മീറ്റർ) രണ്ടാമത്തെ കോൺക്രീറ്റ് ആർച്ച് ഡാമാണിത്. [1][2][3] ജ്വരി പട്ടണത്തിന് വടക്കുഭാഗത്താണിത് സ്ഥിതിചെയ്യുന്നത്.

ഇൻഗുറി അണക്കെട്ട്
ഇൻഗുറി അണക്കെട്ട് is located in Georgia
ഇൻഗുറി അണക്കെട്ട്
Location of ഇൻഗുറി അണക്കെട്ട് in Georgia
രാജ്യംGeorgia
സ്ഥലംJvari
നിർദ്ദേശാങ്കം42°45′33″N 42°01′55″E / 42.75917°N 42.03194°E / 42.75917; 42.03194
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്1961
നിർമ്മാണം പൂർത്തിയായത്1978
ഉടമസ്ഥതEngurhesi Ltd. (Georgian Government)
അണക്കെട്ടും സ്പിൽവേയും
Type of damArch dam
തടഞ്ഞുനിർത്തിയിരിക്കുന്ന നദിEnguri River
ഉയരം271.5 m (891 ft)
Power station
Operator(s)Ltd. Engurhesi
Turbines5 × 260 MW
Installed capacity1,300 MW
Annual generation4.3 TWh

ചരിത്രം തിരുത്തുക

ഇൻഗുറി അണക്കെട്ടിന്റെ നിർമ്മാണം 1961-ൽ ആരംഭിച്ചു. 1978 ആയതോടെ അണക്കെട്ട് ഭാഗികമായി പ്രവർത്തനം തുടങ്ങി.1987-ലാണ് നിർമ്മാണം പൂർത്തീകരിച്ചത്. വൈദ്യൂതി ഉത്പ്പാദനത്തിനാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. അതിനായി 20 ടർബൈനുകൾ സ്ഥാപിച്ചു. ഓരോ ടർബൈനും 66 മെഗാവാട്ട് ഉത്പാദനശേഷി ഉണ്ടായിരുന്നു.[4]ആകെ 1320 മെഗാവാട്ട് വൈദ്യൂതി ഉത്പ്പാദനം.[5] ജോർജിയയിൽ ആവശ്യമുള്ള വൈദ്യൂതിയുടെ പകതിയോളം ഈ പദ്ധതികൊണ്ട് ലഭിക്കുന്നു.

സാങ്കേതിക സവിശേഷതകൾ തിരുത്തുക

ഇൻഗുറി അണക്കെട്ടിലെ വൈദ്യൂതോൽപ്പാദന യൂണിറ്റുകൾ അബ്ഖാസിയയിലാണ്. ജോർജിയയുടെ ഭാഗമായ സ്വയംഭരണാവകാശമുളള റിപ്പബ്ളിക്കാണ് അബ്ഖാസിയ. [6]അബ്ഖാസിയൻ സർക്കാരാണ് ഇൻഗുറി അണക്കെട്ടിന്റെ വൈദ്യൂതോൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.1999-ൽ ഒരു സംഘം വിദഗ്ദ്ധ എൻജിനിയർമാർ ഇൻഗുറി അണക്കെട്ട് സന്ദർശിച്ചു. അവരുടെ നിർദ്ദശപ്രകാരം ചില നിർമ്മാണപ്രവർത്തനങ്ങൾ അണക്കെട്ടിൽ നടത്തി. അഞ്ച് ജനറേറ്ററുകളിൽ ചില പരിഷ്ക്കാരങ്ങളും വരുത്തി. യൂറോപ്യൻ യൂണിയനും ജോർജിയയും ജപ്പാനും അതിന് സാമ്പത്തിക സഹായം അനുവദിച്ചു.

അവലംബം തിരുത്തുക

  1. Enguri Hydro power Plant Rehabilitation project. Project summary document". European Bank for Reconstruction and Development. 2006-09-08. Archived from the original on 2008-05-27. Retrieved 2008-11-08.
  2. "Inguri Dam". Britannica. Retrieved 2007-01-01.
  3. "China's Xiaowan hydroelectric power station succeeds". Xinhua. 2008-10-28. Archived from the original on 2008-06-19. Retrieved 2008-11-08.
  4. Enguri Hydro Power Plant Archived 2012-02-29 at the Wayback Machine.
  5. "Archived copy". Archived from the original on 2011-07-21. Retrieved 2008-09-22. Ministry of Energy of Georgia
  6. Enguri Hydro Power Plant Archived 2012-02-29 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഇൻഗുറി_അണക്കെട്ട്&oldid=3949099" എന്ന താളിൽനിന്ന് ശേഖരിച്ചത്