ഇൻക്വിലാബ് (തമിഴ് കവി)

ഇന്ത്യന്‍ രചയിതാവ്‌

തമിഴ് കവിയും ഗാനരചയിതാവും നാടകകൃത്തുമായിരുന്നു ഇൻക്വിലാബ്  എന്ന ഷാഹുൽഹമീദ്(1944 - 1 ഡിസംബർ 2016).[1] തമിഴ് ഇതിഹാസകാവ്യങ്ങളായ മണിമേഖല, കുറിഞ്ഞിപ്പാട്ട് എന്നിവയ്ക്ക് പുതിയ ഭാഷ്യങ്ങൾ നൽകി നിരവധി കൃതികൾ രചിച്ചു.

മക്കൾ പാവലർ ഇൻക്വിലാബ്
മക്കൾ പാവലർ ഇൻക്വിലാബ്
ജനനംചെന്നൈ, ഇന്ത്യ
മരണം01 Dec 2016
ഊരപാക്കം
തൊഴിൽകവി, നാടകകൃത്ത്
ശ്രദ്ധേയമായ രചന(കൾ)അവ്വൈ

ജീവിതരേഖ തിരുത്തുക

രാമനാഥപുരം ജില്ലയിലെ കീഴെക്കരയിൽ 1944 ൽ ജനിച്ച ഷാഹുൽഹമീദ് മധുരയിലെ ത്യാഗരാജ കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ന്യൂകോളേജിൽ തമിഴ് അധ്യാപകനായിരുന്നു. മകൻ ഇൻക്വിലാബിന്റെ പേരിലാണ് സാഹിത്യരചനകൾ നടത്തിയിരുന്നത്.[2] H ‘മനുഷനാങ്കടാ നാങ്ക മനുഷനാങ്കടാ...’ എന്ന ഇൻക്വിലാബിന്റെ കവിത ഏറെ ജനകീയമായിരുന്നു. കവി അവ്വൈയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച ‘അവ്വൈ’ എന്ന നാടകം തമിഴിലെ ആദ്യ ആധുനിക നാടകമായി വിലയിരുത്തപ്പെടുന്നു. ചെറുകഥാ സമാഹാരങ്ങളും ലേഖന സമാഹരങ്ങളും പ്രസിദ്ധകരിച്ചിട്ടുണ്ട്.

കൃതികൾ തിരുത്തുക

  • ‘അവ്വൈ’

അവലംബം തിരുത്തുക

  1. மக்கள் பாவலர் இன்குலாப்
  2. Padma, V. (September 2000). "Re-presenting protest and resistance on stage: Avvai". Indian Journal of Gender Studies. Sage. 7 (2): 217–230. doi:10.1177/097152150000700205. {{cite journal}}: Invalid |ref=harv (help)CS1 maint: postscript (link)
"https://ml.wikipedia.org/w/index.php?title=ഇൻക്വിലാബ്_(തമിഴ്_കവി)&oldid=2784556" എന്ന താളിൽനിന്ന് ശേഖരിച്ചത്