ഇസ്ലാമിക പ്രബോധനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാം മതത്തെ പ്രചരിപ്പിക്കുന്നതിനെ മുസ്ലിംകൾ പ്രബോധനം എന്ന് പറയുന്നു. ക്ഷണം, വിളി എന്നിങ്ങനെ അർത്ഥമുള്ള ദഅ്വ (അറബി: دعوة, Da'wah) എന്ന അറബി വാക്കിനു തുല്യമായാണ് "പ്രബോധനം" എന്ന് മലയാളത്തിലുപയോഗിക്കുന്നത്.
ഇസ്ലാം മത വിശ്വാസ പ്രകാരം ദൈവം മനുഷ്യന് അവതരിപ്പിച്ച ഇസ്ലാമെന്ന സത്യമാർഗ്ഗത്തെ എല്ലാവരിലേക്കും അറിയിച്ചു കൊടുക്കേണ്ടത് വിശ്വാസികളുടെ ബാദ്ധ്യതയാണ് കരുതപ്പെടുന്നത്.
സഹനത്തോടെയുള്ള ക്ഷണം, രാഷ്ട്ര നേതാക്കന്മാർക്ക് സന്ദേശങ്ങൾ അയച്ചു കൊണ്ടുള്ള ക്ഷണം ഒക്കെ പ്രബോധനത്തിന്റെ മാർഗ്ഗങ്ങളായി മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി കണക്കാക്കുന്നു.
അല്ലാഹു ഓരോ സമുദായത്തിലേക്ക് ഓരോ നബിമാരെയും അയച്ചു ഇതര മതസ്തരെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ വേണ്ടി മാത്രമാണ് അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിലൂടെ പറയുന്നുവെത്രേ. “നിങ്ങൾ തന്ത്രം കൊണ്ടും മൗഇളത് കൊണ്ടും ഇസ്ലാമിലേക്ക് ക്ഷണിക്കുക.”