ബാഗ്ലൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഇസ്ലാമിക മാസിക. എ.ഡബ്ലൂ സാദത്തുല്ല ഹുസൈനിയുടെ നേതൃത്വത്തിൽ 1987 ൽ പ്രസിദ്ധീകരണമാരംഭിച്ചു. മഖ്ബൂൽ അഹ്മദ് സിറാജ്, ഡി.എ സേട്ട്, ഖാലിദ് മക്കി തുടങ്ങിയവരാണ് മറ്റു സ്ഥാപകാംഗങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ ഇസ്ലാമിനെയും മുസ്ലിം ലോകത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇസ്ലാമിക് വോയ്സിൻറെ ലക്ഷ്യം.വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദമുണ്ടാക്കുക, മുസ്ലിംകളെ ഉത്തമപൗരന്മാരാവാൻ പ്രേരിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. ടാബ്ലോയ്ഡ് സൈസിൽ 24 പേജുകളായിട്ടാണ് മാസിക പുറത്തിറങ്ങികൊണ്ടിരിക്കുന്നത്. ബാഗ്ലൂരിലെ 3 പാഠഗ്രോവ് റോയിലെ വിക്ടോറിയ ലേഔട്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.[2]

Islamic Voice
പ്രമാണം:Islamic Voice.JPG
Executive EditorNigar Ataulla
ഗണംNewsmagazine
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
പ്രധാധകർA. W. Sadathullah Khan
ആദ്യ ലക്കംJanuary 1987Islamic Voice Contact Page</ref>
രാജ്യംIndia
ഭാഷEnglish
വെബ് സൈറ്റ്www.islamicvoice.com[1]

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക

മാസികയുടെ ഈ പതിപ്പ് Archived 2011-07-24 at the Wayback Machine.

  1. www.islamicvoice.com
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2011-07-04.
"https://ml.wikipedia.org/w/index.php?title=ഇസ്ലാമിക്_വോയ്സ്&oldid=3625286" എന്ന താളിൽനിന്ന് ശേഖരിച്ചത്