ഇസ്മത് ചുഗ്തായ്

ഉറുദു സാഹിത്യകാരി

ഉറുദു സാഹിത്യലോകത്ത് തനതായ മുദ്ര പതിപ്പിച്ച വനിതയാണ് ഇസ്മത് ചുഗ്തായ് (ഓഗസ്റ്റ് 15, 1915- ഒക്റ്റോബർ 24, 1991) [1]മധ്യവർഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളാണ് ചുഗ്തായിയുടെ ചെറുകഥകളിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇസ്മത് ആപാ കേ നാം എന്ന പേരിൽ പിന്നീട് മോട്ലി തിയറ്റർ ഗ്രൂപ് ചില ചെറുകഥകളുടെ നാടകാവിഷ്കാരം രൂപപ്പെടുത്തിയിട്ടുണ്ട്. [2]

ഇസ്മത് ചുഗ്തായ്
عصمت چغتائی
Guru Dutt dans Mr and Mrs 55 (1955).jpg
ജനനം(1915-08-15)ഓഗസ്റ്റ് 15, 1915
ബദായുൻ , ബ്രിട്ടീഷ് രാജ്
(ഇപ്പോൾ ഉത്തർ പ്രദേശ്, ഇന്ത്യ)
മരണംമുംബൈ, ഇന്ത്യ
ഒക്ടോബർ 24, 1991(1991-10-24) (പ്രായം 76)
Occupation എഴുത്തുകാരി
Languageഉറുദു
Nationalityഇന്ത്യൻ
Genreചെറുകഥ, നോവൽ
Literary movementProgressive Writers Movement
Notable awardsഗാലിബ് പുരസ്കാരം (1984)
ഫിലിം ഫെയർ അവാർഡ് - ഏറ്റവും നല്ല കഥ (1975)
സമ്മാൻ പുരസ്കാരം (1990)
Signature

ജീവിതരേഖതിരുത്തുക

ബദായുനിലെ ഒരു മധ്യവർഗ്ഗ മുസ്ലീം കുടുംബത്തിലെ പത്തു സന്താനങ്ങളിൽ ഒമ്പതാമത്തെ കുഞ്ഞായാണ് ഇസ്മത് ചുഗ്തായ് ജനിച്ചത്. മൂത്ത സഹോദരൻ മിർസാ അസീം ബേഗാണ് ഇസ്മത്തിന്റെ സാഹിത്യഭിരുചി വളർത്തിയെടുത്തത്. ബി.എ.യും ബി.ടിയും കരസ്ഥമാക്കിയശേഷം ഇസ്മത് വനിതാ കോളേജിൽ പ്രിൻസിപ്പലായും പിന്നീട് ബോംബേയിൽ School Inspecter ആയും ജോലി നോക്കി. 1942-ൽ ചലച്ചിത്ര സംവിധായകനായിരുന്ന ഷാഹിദ് ലത്തീഫുമായുളള വിവാഹം നടന്നു. 1991 ഒക്റ്റോബർ 24-ന് മുംബായിൽ വെച്ച് അന്തരിച്ചു.

സാഹിത്യ ജീവിതംതിരുത്തുക

യാഥാസ്ഥിതിക വിഷയങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയങ്ങളാണ് ഇസ്മത് ചുഗ്തായ് തന്റെ രചനകളിലൂടെ പുറത്തു കൊണ്ടു വന്നത്. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ ചെറുകഥ ഫസാദി പ്രസിദ്ധീകരിച്ചു. 1942-ലാണ് ഏറെ വിവാദാസ്പദമായ ലിഹാഫ് (ക്വിൽട്ട്, അഥവാ പുതപ്പ്) [3] പ്രസിദ്ധീകരിക്കപ്പെട്ടത്. കഥ അശ്ലീളമാണെന്നു മുദ്ര കുത്തപ്പെട്ടു. ചുഗ്തായിക്ക് കോടതി കയറേണ്ടി വന്നു. പക്ഷേ കോടതി അവരെ വെറുതെ വിട്ടു.[4]

ചെറുകഥാ സംഗ്രഹങ്ങൾതിരുത്തുക

 1. ലിഹാഫ് ( The Quilt)
 2. കലിയാം (പൂമൊട്ടകൾ )
 3. ചോട്ടേം (മുറിവുകൾ)
 4. ഏക് ബാത് (ഒരു കാര്യം)
 5. ഛുയി മുയി (തൊട്ടാവാടി)
 6. ദോ ഹാഥേം (രണ്ടു കൈകൾ)
 7. ഖരീദ് ലോ (വിലക്കു വാങ്ങാം)
 8. ഏക് കത്റ ഖൂൻ(ഒരു ചൊട്ടു രക്തം)
 9. ഥോടീ സി പാഗൽ

നോവലുകൾ - ചെറുതും വലുതുംതിരുത്തുക

 1. ടേഡീ ലക്കീർ (വളഞ്ഞ വര)
 2. സൌദാത് (ഭ്രാന്തൻ)
 3. സിദ്ദി (പിടിവാശി)
 4. ദി കി ദുനിയാ
 5. മാസൂം (നിഷ്തളങ്ക)

പുരസ്കാരങ്ങൾതിരുത്തുക

 • 1974- ഗാലിബ് അവാർഡ് (ടേഡീ ലകീർ )[5]
 • 1975- ഫിലിം ഫെയർ ബെസ്റ്റ് സ്റ്റോറി അവാർഡ് (ഗരം ഹവാ, കൈഫി അസ്മിയോടൊപ്പം)[6]
 • 1982-സോവിയറ്റ് ലാന്ഡ് നെഹ്റു അവാർഡ് [7]
 • 1990- ഇക്ബാൽ സമ്മാൻ [7]

അവലംബംതിരുത്തുക

 1. ഇസ്മത് ചുഗ്തായ്
 2. "ഇസ്മത് ആപാ കേ നാം". മൂലതാളിൽ നിന്നും 2012-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-11.
 3. The Quilt
 4. ലിഹാഫ് - വിചാരണ
 5. List of winners of Ghalib Award in Urdu, 1976 onwards Archived 2013-10-20 at the Wayback Machine. ghalibinstitute.com
 6. Awards Internet Movie Database
 7. 7.0 7.1 Khan, Hafiza Nilofar (2008). Treatment of a Wife's Body in the Fiction of Indian Sub-Continental Muslim Women Writers. (The University of Southern Mississippi, Ph.D. dissertation). പുറം. 11.
"https://ml.wikipedia.org/w/index.php?title=ഇസ്മത്_ചുഗ്തായ്&oldid=3658737" എന്ന താളിൽനിന്ന് ശേഖരിച്ചത്