മുസ്ലിംകളിലെ അവാന്തരവിഭാഗമായ ശിയാക്കളിലെ ഏറ്റവും വലിയ ഒരു വിഭാഗമാണ് ഇസ്നാ അശരിയ്യ.(അറബി: ٱلَأَئِمَّة ٱلْٱثْنَا عَشَر), 'ഇസ്നാ അശർ' എന്ന അറബി വാക്കിന്റെ അർത്ഥം പന്ത്രണ്ട് എന്നാണ്.  അലിയ്യിബിൻ അബീത്വാലിബിന്റെ സന്താനങ്ങളിൽ പെട്ട പന്ത്രണ്ടു ഇമാമുകളെ 'മഅസൂമു' കളായി (പാപ സുരക്ഷിതരായി) ശിയാക്കൾ കണക്കാക്കുന്നു. രാഷ്ട്രീയവും മതവരവുമായ വിഷയങ്ങളിൽ പ്രവാചകന്റെ പിൻഗാമികളാണ് ഇവർ എന്നാണ് അനുയായികളുടെ വിശ്വാസം.ഇമാമിയ്യ എന്ന പേരിലും ഇവർ അറിയപ്പെടുന്നു.

ഇറാൻ, അസർബൈജാൻ, ഇറാഖ് , ലബനൻ, ബഹറൈൻ തുടങ്ങിയ രാജ്യങ്ങളിലെ ശിയാക്കളിൽ ഇസ്നാ അശരികളാണ് ഭൂരിപക്ഷം. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, UAE, ഖത്വർ, നൈജീരിയ, ചാഡ്, താൻസാനിയ എന്നിടങ്ങളിൽ ഇവർ ന്യൂനപക്ഷങ്ങളാണ്. ഇസ്നാ അശരിയ്യ: ഔദ്യോഗിക മതമായ ഏക രാജ്യം ഇറാൻ ആണ്.

"https://ml.wikipedia.org/w/index.php?title=ഇസ്നാ_അശരിയ്യ&oldid=3288714" എന്ന താളിൽനിന്ന് ശേഖരിച്ചത്