വസ്ത്രങ്ങളിൽ ഉള്ള ചുളിവുകൾ താപസഹായത്താൽ നിവർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇസ്തിരിപ്പെട്ടി (Iron Box). 100° താപനിലയിലാണ് ഇസ്തിരിയിടുന്നത്[1]. മുൻ‌ കാലങ്ങളിൽ ചിരട്ടക്കനൽ ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നത്. എന്നാൽ വൈദ്യുതിയാൽ പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളാണ് ഇന്ന് കൂടുതലായും ഉപയോഗത്തിലുള്ളത്. വാണിജ്യാവശ്യങ്ങൾക്ക് എൽ.പി.ജി. ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടികളും ഇന്ന് നിലവിലുണ്ട്.

വൈദ്യുതിയാൽ പ്രവർത്തിക്കുന്ന ഒരു ഇസ്തിരിപ്പെട്ടി

വീടുകൾ തോറുമെത്തി ദിനത്തൊഴിലായി ഇസ്തിരിയിടൽ ചെയ്യുന്നവർ ചിരട്ടക്കനൽ ഉപയോഗിക്കുന്ന പഴയതരം ഇസ്തിരിപ്പെട്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരം പെട്ടികളിൽ കൈപ്പിടി ഒഴികെയുള്ള ഭാഗങ്ങൾ പൂർണ്ണമായും ലോഹനിർമ്മിതമാണ്. കൈപ്പിടി തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ കീഴ്‌ഭാഗം ഒഴികെ പുറമെയുള്ള ഭാഗങ്ങൾ പ്ലാസ്റ്റിക്കിനാലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം പെട്ടികളിൽ താപം നിയന്ത്രിക്കുവാനുള്ള പ്രത്യേകസംവിധാനവുമുള്ളവയാണ് (Automatic) ഇന്ന് വിപണിയിൽ കൂടുതലായും പ്രചാരത്തിലുള്ളത്.

ഇസ്തിരിപ്പെട്ടിയെ പ്രാദേശികമായി ചിലയിടങ്ങളിൽ തേപ്പെട്ടി എന്നും വിളിക്കുന്നുണ്ട്.

ചരിത്രം

തിരുത്തുക

ചൈനയിൽ ബി സി ഒന്നാം നൂറ്റാണ്ടിൽ ലോഹച്ചട്ടിയിൽ ചൂടുള്ള കൽക്കരി ഉപയോഗിച്ചായിരുന്നു ഇസ്തിരി ഇട്ടിരുന്നത്.17യാം നൂറ്റാണ്ട് മുതൽ പരന്ന കട്ടി ഇരുമ്പിൽ തീ വെച്ച് ഉപയോഗിച്ചു പോന്നു.ഇന്ത്യയിലെകേരളത്തിൽ ചിരട്ടയായിരുന്നു കൽക്കരിക്ക് പകരം ഉപയോഗിച്ചിരുന്നത്.വൈദ്യുതി ഇല്ലാത്തപ്പോൾ ഇപ്പോഴും അവർ ചിരട്ട ഉപയോഗിക്കുന്നു.19ആം നൂറ്റാണ്ടിനെറ്റ അവസാനത്തിലും 20ആം നൂറ്റാണ്ടിനെറ്റ ആദ്യത്തിലും മണ്ണെണ്ണ, പ്രകൃതിവാതകം തുടങ്ങിയവയായിരുന്നു ഇസ്തിരിയിടാൻ ഉപയോഗിച്ചിരുന്നത്.

ഇന്ന് വൈദ്യുതി കൊണ്ടുള്ള ഇസ്തിരിപ്പെട്ടികളാണ് ഉള്ളത്.അതിലെ ചൂടുപ്രതലം അലൂമിനിയം അല്ലെങ്കിൽ തുരുമ്പ് പിടിക്കാത്ത ഇരുമ്പ് എന്നിവകൊണ്ടാണ് നിർമ്മിക്കുന്നത്.ഇതിലെ ചൂടുഘടകം തെർമോസ്റ്റാറ്റ് കൊണ്ട് നിയന്തിക്കുന്നു.ഇസ്തിരിയിടുന്ന ആൾക്ക് ആവശ്യമുള്ള താപനില തിരെഞ്ഞെടുക്കാം.ഇത് കണ്ടുപിടിച്ചത് 1882-ലാണ്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇസ്തിരിപ്പെട്ടി&oldid=3658734" എന്ന താളിൽനിന്ന് ശേഖരിച്ചത്