ഇസബല്ല ഫർമാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഇസബെല്ല ഫർമാൻ (ജനനം: ഫെബ്രുവരി 25, 1997) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2009 ൽ പുറത്തിറങ്ങിയ ഓർഫൻ എന്ന ഹൊറർ സിനിമയിലെ എസ്തർ, ദ ഹംഗർ ഗെയിംസ് എന്ന ചിത്രത്തിലെ ക്ലോവ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

ഇസബെല്ല ഫർമാൻ
Isabelle Fuhrman (Headshot).jpg
ഫർമാൻ 2010 ൽ
ജനനം (1997-02-25) ഫെബ്രുവരി 25, 1997  (23 വയസ്സ്)
വിദ്യാഭ്യാസംStanford University, RADA
തൊഴിൽനടി
സജീവ കാലം2004–ഇതുവരെ
ബന്ധുക്കൾഎലിന ഫർമാൻ (mother)

ജീവിതരേഖതിരുത്തുക

ഇസബെല്ലാ ഫർമാൻ 1997 ഫെബ്രുവരി 25 നു വാഷിംഗ്ടൺ ഡി.സി.യിലാണു ജനിച്ചതെങ്കിലും വളർന്നതു അറ്റ്ലാന്റ, ജോർജ്ജിയ എന്നിവിടങ്ങളിലാണ്. സോവിയറ്റ് റഷ്യയിൽ നിന്നും കുടിയേറിപ്പാർത്ത ഒരു പത്രപ്രവർത്തകയായ അവരുടെ മാതാവ് എലീന ഫർ‌മാൻ (നേരത്തേ, കോസ്മിറ്റ്സ്) CNN വേണ്ടി ജോലി ചെയ്തിരുന്നു. പിതാവ് നിക്ക് ഫോർമാൻ എന്ന മുൻ രാഷ്ട്രീയ പ്രവർത്തകനും ബിസിനസ് കൺസൾട്ടന്റുമായിരുന്നു.[1][2] 2015 ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ ഹൈസ്കൂളിൽ നിന്ന് ഫർമാൻ ബിരുദം നേടി.[3] ഹൈസ്കൂൾ പഠനകാലത്തുതന്നെ അവർ ഷേർമാൻ ഓക്സിലെ ഒരു പ്രത്യേക സ്വകാര്യ സ്കൂളായ ബക്ക്ലി സ്കൂളിലും വിദ്യാർത്ഥിയായിരുന്നു. അവർ RADA യിൽ (റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്) പഠനത്തിനു ചേരുകയും ജോർജിയയിലെ അറ്റ്‍ലാന്റയിലുള്ള ദ വെസ്റ്റ്മിനിസ്റ്റർ സ്കൂൾസിൽ ഹ്രസ്വമായി പങ്കെടുക്കുകയും ചെയ്തു.[4] അവർ ഒരു റഷ്യൻ-ജൂത വംശപരമ്പരിയലുള്ളയാളാണ്.[5]

അവലംബംതിരുത്തുക

  1. "Madison.com Madison WI news sports entertainment". M.host.madison.com. ശേഖരിച്ചത് July 23, 2012.
  2. "Page 13, Wisconsin State Journal, November 8, 1990". NewspaperARCHIVE.com. ശേഖരിച്ചത് July 23, 2012.
  3. "Isabelle Fuhrman: 'The Hunger Games" Knife Assassin". Yahoo movies. March 26, 2012. ശേഖരിച്ചത് August 31, 2014.
  4. "Isabelle Fuhrman". Twitter. ശേഖരിച്ചത് August 31, 2014.
  5. "Isabelle Fuhrman Biography - Affair, Single, Ethnicity, Nationality, Net Worth, Height".
"https://ml.wikipedia.org/w/index.php?title=ഇസബല്ല_ഫർമാൻ&oldid=3479544" എന്ന താളിൽനിന്ന് ശേഖരിച്ചത്