ഇവോ ജിമ പോരാട്ടം
രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയും ജപ്പാനും തമ്മിൽ നടന്ന പസഫിക് യുദ്ധപരമ്പരയിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടമാണ് ഇവോ ജിമ ദ്വീപ് പോരാട്ടം. ജപ്പാൻ മണ്ണിൽ നടന്ന ആദ്യത്തെ പോരാട്ടം കൂടിയാണിത്. 1945 ഫെബ്രുവരി 17 നു ആരംഭിച്ച പോരാട്ടം മാർച്ച് 26 വരെ നീണ്ടു . അമേരിക്കക്ക് ഒടുവിൽ ഇവോ ജിമ ദ്വീപ് കീഴടക്കാനായെങ്കിലും മറ്റേതൊരു യുദ്ധത്തെക്കാളും അധികം നഷ്ടം സഹിക്കേണ്ടി വന്നു .
പശ്ചാത്തലം
തിരുത്തുകഅമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലെ പേൾ ഹാർബർ നാവിക കേന്ദ്രത്തിൽ ജപ്പാൻ ആക്രമണം നടത്തിയതോടെ ആരംഭിച്ച അമേരിക്കൻ - ജപ്പാൻ പസഫിക് യുദ്ധപരമ്പരയിൽ പസഫിക് സമുദ്രത്തിലെ ജപ്പാന്റെ അധീനതയിൽ ഉണ്ടായിരുന്ന ദ്വീപുകൾ ഒന്നൊന്നായി അമേരിക്ക കീഴടക്കി. അവസാനം ഫിലിപ്പിൻസും കീഴടക്കിയ ശേഷം ജപ്പാന്റെ മണ്ണിലേക്ക് ആക്രമണം നടത്താൻ തയ്യാറെടുത്തു. അതിന് മുൻപ് ഇവോ ജിമ ദ്വീപ് കീഴടക്കി ഒരു ഇടത്താവളമാക്കാൻ അമേരിക്ക പദ്ധതി ഇട്ടു. 70,000 വരുന്ന സൈനികരും 400റോളം കപ്പലുകളും അടക്കം എല്ലാ സൈനിക സംവിധാനങ്ങളും സജ്ജമാക്കി. ഇത് മുൻകൂട്ടിക്കണ്ട ജപ്പാൻ 22,000 വരുന്ന പ്രതിരോധ സേനയെ ഇവോ ജിമയിൽ തയ്യാറാക്കി നിർത്തി . സമർത്ഥനായ ജനറൽ തൊഡോമിച്ചി കുരിബയാഷിയെ സൈനിക നേതൃത്വം ഏൽപിച്ചു. ദീർഘ ദർശിയായ കുരിബയാഷിക്ക് ജപ്പാന് ഈ യുദ്ധത്തിൽ വിജയിക്കാനാവില്ലെന്നു അറിയാമായിരുന്നു. അതിനാൽ മറ്റു പസഫിക് ദീപുകളിൽ ഉപയോഗിച്ച പ്രതിരോധ തന്ത്രങ്ങൾക്ക് പകരം ശത്രുവിന് പരാമധി നാശം വരുത്തുന്ന രീതിയിൽ കെണിയൊരുക്കുന്ന പ്രതിരോധ തന്ത്രം ആവിഷ്കരിച്ചു . അതിന് വേണ്ടി ദ്വീപിൽ 18 കിലോമീറ്ററോളം നീളത്തിൽ ടണലുകളുടെ ശ്രിംഘല പണിതു. അതിൽ ബങ്കറുകൾ പണിതു. കടൽ തീരത്തായി സ്ഥാപിച്ച മെഷീൻ ഗണ്ണുകൾ മുഴുവൻ ടണലുകളിലെ രഹസ്യ കേന്ദ്രങ്ങളിൽ അമേരിക്കൻ അധിനിവേശ സേന ലാൻഡ് ചെയ്യാൻ സാധ്യത ഉള്ള തീരത്തിന് അഭിമുഖമായി മാറ്റി സ്ഥാപിച്ചു . ദ്വീപിനു പടിഞ്ഞാറെ അറ്റാത്തായി ഉള്ള സുറിബാച്ചി കുന്നിനെ അടിസ്ഥാനമാക്കി പീരങ്കികളും മറ്റു മോർട്ടാറുകളും സ്ഥാപിച്ചു. മുന്പ് നടന്ന യുദ്ധങ്ങളിൽ കേടുവന്നതും അതെ സമയം വെടിവെക്കാൻ പറ്റുന്നതുമായ ടാങ്കുകൾ കൊണ്ടുവന്നു പലയിടത്തും സ്ഥാപിച്ചു. കേണൽ തകേയ്ച്ചി നിഷിക്കായിരുന്നു ടാങ്ക് പ്ലാറ്റൂണിന്റെ നേതൃത്വം (1932 ലെ ലോസ് എയിഞ്ചൽസ് ഒളിമ്പിക്സിൽ കുതിരയോട്ടത്തിൽ സ്വർണ്ണ മെഡൽ ജേതാവായിരുന്നു ഇദ്ദേഹം). ശേഷം അമേരിക്കൻ അധിനിവേശ സേനയുടെ വരവിനായി കാത്തിർന്നു .
യുദ്ധാരംഭം
തിരുത്തുകദ്വീപ് കീഴടക്കാൻ എത്തിയ അമേരിക്കൻ സേന ആദ്യം ചെയ്തത് കനത്ത ഷെല്ലിങ്ങിലൂടെ ഇവോജിമയിലെ ജാപ്പനീസ് പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണ്. അമേരിക്കൻ യുദ്ധക്കപ്പലുകൾ മൂന്നു ദിവസം തുടർച്ചയായി ദ്വീപ് മുഴുവൻ ഷെല്ലിംഗ് നടത്തി . എന്നാൽ ഇതൊന്നും ജാപ്പനീസ് പ്രധിരോധ സംവിധാനങ്ങൾക്ക് കാര്യമായ ഒരു കോട്ടവും എലിപിച്ചില്ല. ഫെബ്രുവരി 19ന് അമേരിക്കൻ സേന ദ്വീപ് അധിനിവേശം ആരംഭിച്ചു . 60,000 പട്ടാളക്കാരെ 5 കിലോമീറ്റർ നീളത്തിൽ കരയിലിറക്കി . വലിയ ആക്രമണം പ്രതീക്ഷിച്ചു ചാടിയിറങ്ങിയ അമേരിക്കൻ സൈനികർ ഒരു വെടി പോലും പൊട്ടാത്തത് കണ്ടു അത്ഭുതപ്പെട്ടു. അപ്പോഴേക്കും ഇവോജിമയുടെ കടൽതീരം അമേരിക്കൻ സൈനികരാൽ നിറഞ്ഞു കവിഞ്ഞിരുന്നു. അമേരിക്കൻ സേനയുടെ നിരീക്ഷക നിര സൈനികർ തീരത്ത് നിന്ന് കുറെ മുന്നോട്ട് നീങ്ങിയെങ്കിലും ജാപ്പനീസ് ഭാഗത്ത് നിന്ന് ഒരു ആക്രമണവും ഉണ്ടായില്ല . അമേരിക്കൻ ഷെല്ലിങ്ങിൽ ജാപ്പനീസ് സൈനികർ മുഴുവൻ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് ധരിച്ച അമേരിക്കൻ സൈനിക മേധാവികൾ ഒന്നാം ആക്രമണ നിരയോടു മുന്നോട്ട് നീങ്ങാൻ കല്പനകൊടുത്തു. എന്നാൽ ജാപ്പനീസ് ജനറൽ തൊഡോമിച്ചി കുരിബയാഷി ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു അമേരിക്കൻ സൈനികർ. ഒന്നാം ആക്രമണനിരയിലെ സൈനികർ മുന്നേറി ജാപ്പനീസ് പൊസിഷനുകളുടെ അടുത്തെത്താറായപ്പോൾ കുരിബയാഷി ജാപ്പനീസ് സേനക്ക് ആക്രമിക്കാൻ കല്പനകൊടുത്തു. ജാപ്പനീസ് സേന കനത്ത ആക്രമണം അഴിച്ചു വിട്ടു. ജാപ്പനീസ് പീരങ്കികളും ടാങ്കുകളും മോർട്ടാറുകളും മെഷീൻ ഗണ്ണുകളും ഒന്നിച്ചു വെടിയുതിർത്തു. അന്തരീക്ഷം മുഴുവൻ മാറി മറഞ്ഞു. ഉരുക്ക് മഴപോലെ വെടിയുണ്ടകൾ പെയ്തിറങ്ങി. അമേരിക്കൻ സൈനികർ തുരുതുരെ വെടിയേറ്റ് വീണു. സുറിബാച്ചി കുന്നിലെ പീരങ്കികളിൽ നിന്നുള്ള ഷെല്ലുകളെറ്റു ജാപ്പനീസ് തീരത്തിനടുത്തടുത്തുന്ടായിരുന്ന യുദ്ധക്കപ്പലുകൾ അടക്കം തകർന്നു. യുദ്ധഭൂമി അമേരിക്കൻ സൈനികരുടെ ജഡങ്ങൾ കൊണ്ട് നിറഞ്ഞു . അമേരിക്കൻ കപ്പലുകൾ ആക്രമണം തുടങ്ങിയതോടെ ജാപ്പനീസ് ആക്രമണത്തിനു മുന്നിൽ പതറിയ അമേരിക്കൻ സൈനികർ മനസാനിധ്യം വീണ്ടെടുത്തു പതിയെ മുന്നേറാൻ തുടങ്ങി. ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദുവായ സുറിബാച്ചി കുന്ന് കീഴടക്കാനാണ് അമേരിക്ക ആദ്യം ലകഷ്യമിട്ടത് . ഫെബ്രുവരി 23ന് സുറിബാച്ചി കുന്ന് അമേരിക്ക പിടിച്ചതോടെ ജാപ്പനീസ് പ്രതിരോധത്തിനു അയവുവന്നു (സുറിബാച്ചി കുന്നിൽ അമേരിക്കൻ പതാക ഉയർത്തുന്ന ചിത്രം പിന്നീട് രണ്ടാം ലോക യുദ്ധത്തിലെ അമേരിക്കൻ വിജയത്തിന്റെ പ്രതീകമായി). എങ്കിലും ശരിയായ യുദ്ധം മാർച്ച് 23 വരെ നീണ്ടു. ജാപ്പനീസ് സൈന്യം കൂട്ടിൽ കിടക്കുന്ന കടുവകളെ പോലെ പോരാടി.