ഇവോണേ ജിമേനെസ് വെലാസ്‌ക്വെസ്
ഇവോണേ ജിമേനെസ് വെലാസ്‌ക്വെസ്ഒരു പ്യൂർട്ടോ റിക്കൻ വയോധിക ചികിത്സകയും ഇന്റേണിസ്റ്റുമാണ്. ഇംഗ്ലീഷ്:Ivonne Z. Jiménez Velázquez. യൂണിവേഴ്സിറ്റി ഓഫ് പ്യൂർട്ടോ റിക്കോ സ്കൂൾ ഓഫ് മെഡിസിനിൽ മെഡിസിൻ വിഭാഗത്തിന്റെ പ്രൊഫസറും ചെയർമാനുമാണ് അവർ.
ജീവിതരേഖ
തിരുത്തുകപ്യൂർട്ടോ റിക്കോയിലെ സാൻ ജുവാൻ എന്ന സ്ഥലത്താണ് ഇവോണേ ജിമെനെസ് വെലാസ്ക്വെസ് ജനിച്ചത്. അവൾ 1978-ൽ പ്യൂർട്ടോ റിക്കോ സർവകലാശാലയിൽ ഒന്നാാം റാങ്കോടെ (മാഗ്ന കം ലോഡ്) ബിരുദം നേടി. 1982-ൽ യൂണിവേഴ്സിറ്റി ഓഫ് പ്യൂർട്ടോ റിക്കോ സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടി. ഹോസ്പിറ്റൽ റീജിയണൽ ഡി കാഗ്വാസിൽ ഇന്റേർൺ ചെയ്യുകയും 3 വർഷം ഹോസ്പിറ്റൽ യൂണിവേർസിറ്റാറിയോവിൽ ഇന്റേണൽ മെഡിസിനിലും പരിശീലനം നേടി. യൂണിവേഴ്‌സിറ്റേറിയോയിൽ പിന്നീട് മെഡിസിൻ വിഭാഗത്തിൽ പരിശീലകയായി. ഇവോണേ 1989 വരെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ ജെറിയാട്രിക്സിൽ വിദഗ്ധയായിരുന്നു.[1]
ഇവോണേ വെലാസ്‌ക്വസ് പ്യൂർട്ടോ റിക്കോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലേക്ക് മടങ്ങുന്നതിന് മുമ്പ് മൗണ്ട് സീനായിയിൽ ഒരു അഡ്‌ജംഗ്‌റ്റ് പ്രൊഫസറായി ജോലി ചെയ്തു, 2002 ൽ ഒരു മുഴുവൻ സമയ പ്രൊഫസറായി..[1] അവൾ മെഡിസിൻ വിഭാഗത്തിന്റെ മേധാവിയാണ്. [2] അമേരിക്കൻ ജെറിയാട്രിക്‌സ് സൊസൈറ്റി, അസോസിയേഷൻ ഓഫ് പ്രൊഫസർസ് ഓഫ് മെഡിസിൻ, അമേരിക്കൻ അസോസിയേഷൻ ഫോർ ജെറിയാട്രിക് സൈക്യാട്രി എന്നിവയിൽ അംഗമാണ്.[1]
ബഹുമതികൾ
തിരുത്തുകഇവോണ അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസിലെ ഫെല്ലോ അംഗം ആണ്. [1]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 entreprises, MAPPING CONTROL géolocalisation de véhicules particuliers et. "Dra. Ivonne Z. Jiménez Velázquez". Revista Galenus (in സ്‌പാനിഷ്). Retrieved 2019-08-05.
- ↑ "Department of Medicine". Department of Medicine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-08-05.