നേത്രരോഗങ്ങൾക്ക് കണ്ണിലെഴുതാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദൗഷധം ആണ് ഇളനീർ കുഴമ്പ്. വർത്മരോഗം, തിമിരം, പൈത്തികമായ മറ്റ് വികാരങ്ങൾ, കണ്ണുപുകച്ചിൽ എന്നിവയ്ക്ക് ഉത്തമം.മരമഞ്ഞൾ,കടുക്ക,താന്നിക്ക,നെല്ലിക്ക,അധിമധുരം,കരിക്കിൻ വെള്ളം,പച്ചക്കർപ്പൂരം,ഇന്ദുപ്പ്,ചെറുതേൻ തുടങ്ങിയ ചേരുവകളായുള്ള, രസക്രിയ വിഭാഗത്തിൽ പെട്ട ആയുർവ്വേദ ഔഷധമാണ് ഇളനീർകുഴമ്പ്[അവലംബം ആവശ്യമാണ്].


"https://ml.wikipedia.org/w/index.php?title=ഇളനീർ_കുഴമ്പ്&oldid=1798040" എന്ന താളിൽനിന്ന് ശേഖരിച്ചത്