ഇളങ്കോഅടികൾ
ചിലപ്പതികാരത്തിന്റെ രചയിതാവ്
സംഘകാല മഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തിന്റെ രചയിതാവാണ് ഇളങ്കോവടികൾ അഥവാ ഇളംകോ അടികൾ (ഇംഗ്ലീഷ്: Ilango Adigal, തമിഴ്: இளங்கோ அடிகள்). ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ അനുജനായിരുന്ന അദ്ദേഹം ജൈനമതക്കാരനായിരുന്നു. തമിഴ് സാഹിത്യത്തിലെ 5 മഹാകാവ്യങ്ങളിലൊന്നായി ചിലപ്പതികാരം അറിയപ്പെടുന്നു [1] ഐതിഹ്യപ്രകാരം ഏതോ ജ്യോത്സ്യൻ ഇളങ്കോവടികൾ രാജാവാകുമെന്നു പ്രവചിച്ചു. എന്നാൽ മൂത്ത സഹോദരനും യഥാർത്ഥ അവകാശിയുമായ ചെങ്കുട്ടുവൻ ജീവിച്ചിരുന്നതിനാൽ ഇളംകോ ജൈനമതം സ്വീകരിച്ച് സന്യാസിയായി തീർന്നുവത്രേ.[2][3] തമിഴ് സാഹിത്യത്തിലെ മറ്റൊരു മഹാകാവ്യമായ മണിമേഖലയെഴുതിയ ബുദ്ധസന്ന്യാസിയായിരുന്ന ചാത്തനാർ, അദ്ദേഹത്തിന്റെ സമകാലികനായിരുന്നു എന്നു കരുതുന്നു. [4]
ഇളങ്കോഅടികൾ | |
---|---|
Ilango Adigal | |
പിതാവ് | Nedum Cheralathan |
പരാമർശങ്ങൾ
തിരുത്തുക- ↑ Rosen, Elizabeth S. (1975). "Prince LLango Adigal, Shilappadikaram (The anklet Bracelet), translated by Alain Damelou. Review". Artibus Asiae. 37 (1/2): 148–150. doi:10.2307/3250226.
- ↑ Mohan Lal (2006) The Encyclopaedia Of Indian Literature (Volume Five (Sasay To Zorgot), Volume 5 Sahitya Akademi. 8126012218 p. 4098
- ↑ K. A. Nilakanta Sastry, A history of South India, pp 397
- ↑ Manimekalai, tells the story of Manimekalai, the daughter of Kovalan and Madavi.