ഇള (പുരാണകഥാപാത്രം)

(ഇള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇള (വിവക്ഷകൾ) എന്ന താൾ കാണുക. ഇള (വിവക്ഷകൾ)

വൈവസ്വതമനുവിന്റെയും ശ്രദ്ധയുടെയും പുത്രിയാണ് ഇള. മനുവിന്റെ ആഗ്രഹമനുസരിച്ച് വസിഷ്ഠൻ ഇളയെ പുരുഷൻ (ഇളൻ) ആക്കി. ഇളൻ ഒരിക്കൽ ക്രീഡയിലേർപ്പെട്ടിരുന്ന പാർവതീപരമേശ്വരന്മാരുടെ മുമ്പിൽ ചെന്നുപെട്ടു. ക്ഷുഭിതയായ പാർവതി, സ്ത്രീയായിപ്പോകട്ടെ എന്ന് ഇളനെ ശപിച്ചു. സ്ത്രീയായ അവളെ ബുധൻ വിവാഹം കഴിച്ചു. ഈ ദമ്പതികളുടെ പുത്രനാണ് പുരൂരവസ്സ്. പിന്നീട് ശിവന്റെ അനുഗ്രഹം കൊണ്ട് ഒന്നിടവിട്ട മാസങ്ങളിൽ ഇള പുരുഷനായും സ്ത്രീയായും ജീവിച്ചു. ദേവന്മാരും അസുരന്മാരും നടത്തുന്ന അഗ്ന്യാധാനം ശരിയായ രീതിയിലാണോ നിർവഹിക്കുന്നതെന്നറിയാൻ മനു ഇളയെ നിയോഗിച്ചു. മൂന്ന് അഗ്നികൾ ശരിക്കുവെച്ച് യാഗം നടത്തിച്ചത് ഇളയായിരുന്നു എന്ന് തൈത്തിരീയ ബ്രാഹ്മണം പറയുന്നു . നട്ടെല്ലിനുള്ളിലെ മൂന്നു നാഡികളിൽ ഒന്നിന്റെ പേര് `ഇള' യെന്നാണ്.

"https://ml.wikipedia.org/w/index.php?title=ഇള_(പുരാണകഥാപാത്രം)&oldid=2927496" എന്ന താളിൽനിന്ന് ശേഖരിച്ചത്