ഇല അതു നിന്ന തണ്ടിൽനിന്നും പൊഴിയുമ്പോൾ ആ തണ്ടിൽ അതു നിന്ന സ്ഥലത്തു കാണപ്പെടുന്ന അടയാളം അല്ലെങ്കിൽ പാട് ആണ് ഇല നിന്ന പാട്. ഈ അടയാളം കാണപ്പെടുന്ന സ്ഥലത്ത് ആണ് ഇലയുടെ ഞെട്ട് തണ്ടിനോട് ബന്ധിച്ചിരുന്നത്. ഒരു സസ്യത്തിന്റെ ശാഖയുണ്ടാകുന്ന സ്ഥലത്ത് ഒരു ഇലയുടെ പാട് കാണാവുന്നതാണ്.

The leaf scar on Ailanthus altissima

രൂപീകരണം തിരുത്തുക

ഇലയുടെ പാട് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. മിക്കപ്പോഴും ഇലപൊഴിയും വനങ്ങളിലും മറ്റു വളർച്ചാസീസണിന്റെ അവസാനം തണ്ടിനും ഇലയുടെ ഞെട്ടിനുമിടയിൽ അബ്സിസ്സ പടലം (abscissa layer) എന്നു പേരുള്ള ഒരു പടലം കോശങ്ങളുണ്ടാകുന്നു. ഈ അബ്സിഷൻ പടലം ഇല തണ്ടിൽനിന്നും വേർപെട്ടുപോകാനുള്ള ഇടമായി വർത്തിക്കുന്നു. ഇവിടെവച്ച് ഇല തണ്ടിൽനിന്നും വേർപെട്ട് അവിടെ ഒരു വളരെ മിനുസമുള്ള പ്രത്യേക രൂപത്തോടുകൂടിയ മുറിവുണ്ടാകുന്നു. ഇല വേർപെട്ട ഉടനേതന്നെ ആ ഭാഗത്ത് സംരക്ഷണമായി കോർക്ക് കോശങ്ങൾ നിൽക്കുന്നു. സ്റ്റിപ്യൂളുകൾ ഉണ്ടെങ്കിൽ അവയും പൊഴിയുമ്പോൾ ഇലകൾ പൊഴിയുമ്പോൾ ഉണ്ടാകുന്ന പാടുകൾ ഉണ്ടാകാറുണ്ട്.[1]

സംവഹനവ്യൂഹത്തിന്റെ പാട് തിരുത്തുക

സംവഹനവ്യൂഹങ്ങൾ ഇലകളിൽ ജലത്തെയും ലവണങ്ങളെയും സംവഹനം നടത്താനായുള്ള സംവിധാനമാണ്. ഇലകൾ മുറിഞ്ഞുപോയ ഭാഗത്ത് വൃത്തത്തിലോ മറ്റ് ആകൃതികളിലോ കാണാവുന്നതാണ്. ഇവയും ഇലയിൽനിന്നും തണ്ടിലേയ്ക്ക് പോയിരുന്ന ഭാഗത്ത് അവയുടെ പാടുകൾ കാണാനാകും.[2] ഈ സംവഹനവ്യൂഹത്തിന്റെ ഇലഞെട്ടിലെ പാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്പീഷിസുകളെ തരംതിരിക്കാനുള്ള മാനദണ്ഡമാക്കാറുണ്ട്. 

 
Aesculus hippocastanum leaf scar showing 7 bundle scars

അവലംബം തിരുത്തുക

  1. "Winter twigs". Oregon state university. Archived from the original on 2017-09-10. Retrieved 8 November 2015.
  2. Dirr, Michael Illustrations by Bonnie Dirr (1990). Manual of woody landscape plants (4. ed., rev. ed.). [S.l. ISBN 0-87563-344-7.{{cite book}}: CS1 maint: location missing publisher (link)
"https://ml.wikipedia.org/w/index.php?title=ഇല_നിന്ന_പാട്&oldid=3625183" എന്ന താളിൽനിന്ന് ശേഖരിച്ചത്