ഇലക്ട്രോസ്ക്കോപ്പ് എന്നാത് ഒരു വസ്തുവിലെ വൈദ്യുതചാർജ്ജിന്റെ സാന്നിധ്യവും അളവും കണ്ടെത്താനായി ഉപയോഗിക്കുന്ന ആദ്യകാല ശാസ്ത്രഉപകരണമാണ്. ഏതാണ്ട് 1600 ൽ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ വില്ല്യം ഗിൽബർട്ടാണ് വെഴ്സോസം എന്ന ആദ്യ ഇലക്ട്രോസ്ക്കോപ്പ് കണ്ടുപിടിച്ചത്. ഭൗതികശാസ്ത്രവിദ്യാഭ്യാസത്തിൽ ഇലക്ട്രോക്റ്റാറ്റിസ്റ്റിക്സിലെ തത്ത്വങ്ങൾ കാണിക്കാൻ പിത്ത്-ബോൾ ഇലക്ട്രോസ്ക്കോപ്പ്, ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ് എന്നീ ക്ലാസിക്കൽ ഇലക്ട്രോസ്ക്കോപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്നു. ഒരു തരം ഇലക്ട്രോസ്ക്കോപ്പ് quartz fiber radiation dosimeter ൽ ഉപയോഗിക്കുന്നുണ്ട്. കോസ്മിക്ക് തരംഗങ്ങളെ കണ്ടെത്താനായി ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ വിക്റ്റർ ഹെസ്സ് ഉപയോഗിച്ചത് ഇലക്ട്രോസ്ക്കോപ്പുകളെയായിരുന്നു.

Gilbert's versorium.

ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ്

തിരുത്തുക
 
സ്ഥിതവൈദ്യുതപ്രേരണം കാണിക്കുന്ന ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ്

1787ൽ ഗ്ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ് കണ്ടെത്തിയത് ബ്രിട്ടീഷ് പുരോഹിതനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന എബ്രഹാം ബെന്നെറ്റ് ആണ്. ഉപയോഗത്തിലിരുന്ന പിത്ത് ബോൾ അല്ലെങ്കിൽ സ്ട്രോ ബ്ലേഡ് ഇലക്ട്രോസ്ക്കോപ്പുകളേക്കാൾ സൂക്ഷ്മമായിരുന്നു ഇത്. [1]പിത്തള കൊണ്ടുള്ള ലംബമായ ലോഹ കമ്പിയും അതിന്റെ അറ്റത്ത് തൂങ്ങികിടക്കുന്ന നേർത്തതും വളയുന്നതുമായ ലംബമായ രണ്ട് സ്വർണ്ണത്തകിടുകളും അളങ്ങിയതായിരുന്നു ഇത്.

ഇതും കാണുക

തിരുത്തുക
  1. [Anon.] (2001)

ഗ്രന്ഥസൂചിക

തിരുത്തുക
  • "Fleming, J. A., Electroscope". Encyclopaedia Britannica, 11th Ed. Vol. 9. The Encyclopaedia Britannica Co. 1910. pp. 239–240. {{cite encyclopedia}}: External link in |title= (help)
  • Elliott, P. (1999). "Abraham Bennet F.R.S. (1749-1799): a provincial electrician in eighteenth-century England" (PDF). Notes and Records of the Royal Society of London. 53 (1): 59–78. doi:10.1098/rsnr.1999.0063. Archived from the original (PDF) on 2020-03-27. Retrieved 2016-05-26.{Audit}
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോസ്ക്കോപ്പ്&oldid=3651658" എന്ന താളിൽനിന്ന് ശേഖരിച്ചത്