ഇലക്ട്രോമെറിക് പ്രഭാവം എന്നത് ഒരു ഇൻട്രാമോളികുലാർ ഇലക്ട്രോൺ ഡിസ്‌പ്ലേസ്‌മെന്റ് (ചിലപ്പോൾ 'കോൺജഗേറ്റീവ് മെക്കാനിസം' എന്നും മുമ്പ് 'ടാട്ടോമെറിക് മെക്കാനിസം' എന്നും വിളിക്കപ്പെടുന്നു) സംഭവിക്കുന്ന ഒരു തന്മാത്രാ ധ്രുവീകരണ പ്രഭാവത്തെ സൂചിപ്പിക്കുന്നു. ഇൻഡക്റ്റീവ് പ്രഭാവത്തോടൊപ്പം ഇലക്ട്രോമെറിക് പ്രഭാവവും പലപ്പോഴും ഇലക്ട്രോൺ വിസ്ഥാപന പ്രഭാവമായി കണക്കാക്കപ്പെടുന്നു.


ഒരു ഇലക്ട്രോഫൈൽ അല്ലെങ്കിൽ ന്യൂക്ലിയോഫൈൽ പോലുള്ള ഒരു അഭികർമ്മകത്തിന്റെ സാന്നിദ്ധ്യം മൂലം ഉണ്ടാകുന്ന ഒരു പ്രഭാവമായിട്ടാണ് ചിലർ ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, ഐയുപി‌എസി അതിനെ അംഗീകരിക്കുന്നില്ല.

സാധാരണയായുള്ള സ്ഥിതിഗതികളിൽ ഇലക്ട്രോമെറിക് പ്രഭാവം എന്ന പദം ഉപയോഗത്തിലില്ല. ആ പദം ഇപ്പോൾ കാലഹരണപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇലക്ട്രോമെറിക് പ്രഭാവം, മീസോമെറിക് പ്രഭാവം എന്നീ പദങ്ങൾ സൂചിപ്പിക്കുന്ന ആശയങ്ങൾ റെസൊണെൻസ് പ്രഭാവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു അഥവാ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. [1] ഇലക്ട്രോൺ ഷിഫ്റ്റിനെ (ഇലക്ട്രോണിന്റെ പ്രതിസ്ഥാപനം) പ്രതീകപ്പെടുത്തുന്ന വളഞ്ഞ അമ്പടയാളങ്ങൾ ഉപയോഗിച്ച് ഈ പ്രഭാവത്തെ പ്രതിനിധീകരിക്കാം.

ഒരു സാങ്കൽപ്പിക ഇലക്ട്രോൺ ഷിഫ്റ്റ് ഇവിടെ വളഞ്ഞ അമ്പടയാളം ഉപയോഗിച്ച് പ്രതിനിധീകരിച്ചിരിക്കുന്നു

ഇത് സാങ്കൽപ്പിക ഇലക്ട്രോൺ ഷിഫ്റ്റിനെ പ്രതിനിധീകരിക്കുന്നു,

മേലെ ഉദാഹരണമായി സ്വീകരിച്ച ഇലക്ട്രോൺ ഷിഫ്റ്റിന്റെ ഫലമായി നൈട്രജൻ ആറ്റത്തിന് ധനചാർജ്ജ് കൈവരുന്നു. ഇലക്ട്രോൺ സ്വീകരിക്കപ്പെട്ട ഓക്സിജൻ ആറ്റത്തിന് ഋണ ചാർജ്ജും കൈവരുന്നതും ശ്രദ്ധേയമാണ്.


അവലംബം തിരുത്തുക