മനുഷ്യ നേത്രത്തിന്റെ മുന്നിലും പിന്നിലുമായി നിലനിൽക്കുന്ന കോർണിയോ-റെറ്റിനൽ സ്റ്റാൻഡിങ് പൊട്ടൻഷ്യൽ വിലയിരുത്തുന്നതിനുള്ള ഒരു രീതി ആണ് ഇലക്ട്രോഒകുലോഗ്രഫി (ഇഒജി). തത്ഫലമായുണ്ടാകുന്ന സിഗ്നലിനെ ഇലക്ട്രോഒകുലോഗ്രാം എന്ന് വിളിക്കുന്നു. നേത്രരോഗനിർണയത്തിലും നേത്രചലനങ്ങൾ രേഖപ്പെടുത്തുന്നതിലും ഇത് പ്രാഥമികമായി ഉപയോഗിക്കുന്നു .  ഇലക്ട്രോറെറ്റിനോഗ്രാമിൽ നിന്ന് വ്യത്യസ്തമായി, വ്യക്തിഗത വിഷ്വൽ ഉത്തേജകങ്ങളോടുള്ള പ്രതികരണം ഇഒജി അളക്കുന്നില്ല.

Electrooculography
Electrooculograms for the left eye (LEOG) and the right eye (REOG) for the period of REM sleep.
ICD-9-CM95.22
MeSHD004585

കണ്ണിന്റെ ചലനം അളക്കുന്നതിന്, ഒരു ജോഡി ഇലക്ട്രോഡുകൾ സാധാരണയായി കണ്ണിന് മുകളിലും താഴെയുമായി അല്ലെങ്കിൽ കണ്ണിന്റെ ഇടത്, വലത് ഭാഗത്ത് സ്ഥാപിക്കുന്നു. കണ്ണ് മധ്യ സ്ഥാനത്ത് നിന്ന് രണ്ട് ഇലക്ട്രോഡുകളിൽ ഒന്നിൻ്റെ നേർക്ക് നീങ്ങുന്നുവെങ്കിൽ, ഈ ഇലക്ട്രോഡ് റെറ്റിനയുടെ പോസിറ്റീവ് വശം "കാണുന്നു", വിപരീത ഇലക്ട്രോഡ് റെറ്റിനയുടെ നെഗറ്റീവ് വശം "കാണുന്നു". തൽഫലമായി, ഇലക്ട്രോഡുകൾക്കിടയിൽ ഒരു പൊട്ടൻഷ്യൽ വ്യത്യാസം സംഭവിക്കുന്നു. റസ്റ്റിങ്ങ് പൊട്ടൻഷ്യൽ സ്ഥിരമാണെന്ന് കരുതിയാൽ, റെക്കോർഡുചെയ്‌ത പൊട്ടൻഷ്യൽ കണ്ണിന്റെ സ്ഥാനത്തിന്റെ അളവാകും.

കണ്ണ് ഒരു ഡൈപോൾ പോലെ പ്രവർത്തിക്കുന്നു, അതിൽ മുൻ‌ധ്രുവം പോസിറ്റീവ് ആണ്, പിൻ‌ധ്രുവം നെഗറ്റീവും.

  1. ഇടത് നോട്ടം: കോർണിയ ഇടത് കണ്ണിന്റെ പുറം കാന്തസിനടുത്തുള്ള ഇലക്ട്രോഡിനടുത്തെത്തുന്നു, അതിന്റെ ഫലമായി രേഖപ്പെടുത്തിയ പൊട്ടൻഷ്യൽ ഡിഫറൻസിൽ നെഗറ്റീവ്-ട്രെൻഡിംഗ് മാറ്റം സംഭവിക്കുന്നു.
  2. വലത് നോട്ടം: കോർണിയ ഇടത് കണ്ണിന്റെ ആന്തരിക കാന്തസിനടുത്തുള്ള ഇലക്ട്രോഡിനടുത്തെത്തുന്നു, അതിന്റെ ഫലമായി റെക്കോർഡുചെയ്‌ത പൊട്ടൻഷ്യൽ ഡിഫറൻസിൽ പോസിറ്റീവ്-ട്രെൻഡിംഗ് മാറ്റം സംഭവിക്കുന്നു.

നേത്രരോഗനിർണയം

തിരുത്തുക

പിഗ്മെന്റ് എപിത്തീലിയത്തിന്റെ പ്രവർത്തനം വിലയിരുത്താൻ ഇഒജി ഉപയോഗിക്കുന്നു. ഇരുട്ടിൽ ഡാർക്ക് അഡാപ്റ്റേഷൻ സമയത്ത്, റെസ്റ്റിങ്ങ് പൊട്ടൻഷ്യൽ ചെറുതായി കുറയുകയും കുറച്ച് മിനിറ്റിനുശേഷം ഏറ്റവും കുറഞ്ഞ അവസ്ഥയിൽ (ഡാർക്ക് ത്രോ) എത്തുകയും ചെയ്യുന്നു. പ്രകാശം വരുമ്പോൾ, റെസ്റ്റിങ്ങ് പൊട്ടൻഷ്യലിൽ ഗണ്യമായ വർദ്ധനവ് സംഭവിക്കുന്നു (ലൈറ്റ് പീക്ക്), റെറ്റിന പ്രകാശവുമായി പൊരുത്തപ്പെടുമ്പോൾ കുറച്ച് മിനിറ്റിനുശേഷം അത് വീണ്ടും താഴുന്നു. വോൾട്ടേജുകളുടെ അനുപാതം (അതായത് ലൈറ്റ് പീക്ക് ഡാർക്ക് ത്രോ കൊണ്ട് ഹരിച്ചത്) ആർഡൻ അനുപാതം എന്നറിയപ്പെടുന്നു. പ്രായോഗികമായി, അളവ് കണ്ണ് ചലനത്തിലെ റെക്കോർഡിംഗുകൾക്ക് സമാനമാണ് (മുകളിൽ കാണുക). രണ്ട് പോയിന്റുകൾക്കിടയിൽ ആവർത്തിച്ച് കണ്ണിന്റെ സ്ഥാനം മാറാൻ രോഗിയോട് ആവശ്യപ്പെടുന്നു (മധ്യത്തിൽ നിന്ന് ഇടത്തോട്ടും മധ്യത്തിൽ നിന്ന് വലത്തോട്ടും മാറിമാറി നോക്കുന്നു). ഈ സ്ഥാനങ്ങൾ സ്ഥിരമായതിനാൽ, റെക്കോർഡുചെയ്‌ത പൊട്ടൻഷ്യലിലെ മാറ്റം റെസ്റ്റിങ്ങ് പൊട്ടൻഷ്യലിലെ മാറ്റത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോഒകുലോഗ്രഫി&oldid=3554510" എന്ന താളിൽനിന്ന് ശേഖരിച്ചത്