ഇൻഡ്യൻ സ്പർജ് ട്രീ, ഓലിയാണ്ടർ സ്പർജ് (Indian Spurge Tree, Oleander Spurge) എന്ന ആംഗലേയ നാമങ്ങളുള്ള, പ്രധാനമായും തെക്കെ ഇൻഡ്യയിലെ മലമ്പ്രദേശങ്ങളിൽ, പാറകളുടെ വിള്ളലുകളിൽ വളരുന്ന, രണ്ട് മുതൽ നാലു മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടിയാണ് ഇലക്കള്ളി,(ശാസ്ത്രീയനാമം: Euphorbia neriifolia). കള്ളിമുൾച്ചെടിയോട് സാമ്യമുള്ള ഇതിന്റെ ചാറു നിറഞ്ഞ തണ്ടുകൾ ഉരുണ്ടതും ചാരനിറത്തോടു കൂടിയതുമാണ്. തെക്കൻ ഇൻഡ്യയിലെ ഡക്കാൻ പീഠഭൂമിയിൽ ഉത്ഭവിച്ചു എന്ന് കരുതപ്പെടുന്ന ഈ സസ്യം, ഇന്ന് ലോകത്താകമാനം വളരുന്നു. വർഷക്കാലത്തു മാത്രം ഇലകൾ പ്രത്യക്ഷപ്പെടുന്ന ഇതിന്റെ പൂക്കൾ കുലകളായി കാണുന്നു. ഒരു കുലയിൽ ഒരു പെൺപൂവും ധാരാളം ആൺപൂക്കളും ഉണ്ടാകും.[1][2]

ഇലക്കള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Magnoliophyta
(unranked):
Magnoliopsida
(unranked):
Euphorbiales
Family:
Euphorbiaceae
Genus:
Euphorbia L.
Species:
E. neriifolia
Binomial name
Euphorbia neriifolia
L.
Synonyms

'

  • Elaeophorbia neriifolia (L.) A.Chev.
  • Euphorbia edulis Lour.
  • Euphorbia ligularia Roxb. ex Buch.-Ham.
  • Euphorbia pentagona Blanco [Illegitimate]
  • Euphorbia pentagona Noronha [Illegitimate]
  • Tithymalus edulis (Lour.) H.Karst.
ഇലക്കള്ളി

ഔഷധ ശാസ്ത്രം

തിരുത്തുക

ആയുർവേദത്തിൽ

തിരുത്തുക

ഇലക്കള്ളിയുടെ കറ വിരേചനൗഷധമാണ്. മഞ്ഞപ്പിത്തം മഹോദരം തുടങ്ങിയ ഉദര രോഗങ്ങളിലും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു.[3]

ആധുനിക ഔഷധശാസ്ത്രം

തിരുത്തുക

ഇലക്കള്ളിയിൽ നിന്ന് വേർതിരിച്ചെടുത്ത ഔഷധ മൂല്യമുള്ള ഘടകങ്ങൾ [4]

  • യൂഫോൾ(എല്ലാ ഭാഗങ്ങളിലും നിന്ന് വേർതിരിച്ചെടുത്തത്)
  • ഫ്രൈഡെലൻ (friedelan-3alpha, friedelan-3beta-ol)
  • ടാറാക്സീറോൾ (taraxeroln-hexacosanol)
  • യൂഫോർബോൾ
  • ഹെക്സകോസനൊവേറ്റ്
  • നേറീഫോളിയോൾ
  • സൈക്ലോആർടെനോൾ

മുറിവുകൾ ഉണക്കുവാനുള്ള ശേഷി

തിരുത്തുക

കറയിൽ നിന്ന് വേർതിരിച്ച ഘടകങ്ങൾക്ക് ശസ്ത്രക്രിയ മുറിവുകൾ ഉണക്കുവാനും, മുറിപാടുകളുടെ ശക്തി വർദ്ധിപ്പിക്കുവാനുമുള്ള കഴിവുണ്ട്.[5]

മാനസികരോഗങ്ങളിൽ

തിരുത്തുക

ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് ഉത്കണ്ഠ കുറയ്ക്കുവാനും, അപസ്മാര ചികിത്സയ്ക്കും, വിഭ്രാന്തി കുറയ്ക്കുവാനും സാധിക്കും.[6][7]

കോശങ്ങളുടെ ഓക്സീകരണം തടഞ്ഞ് ആയുസ്സു വർദ്ധിപ്പിക്കുന്നതിനുള്ള ശേഷി

തിരുത്തുക

ഇലക്കള്ളിയുടെ എല്ലാ ഭാഗങ്ങളിലും നിന്ന് വേർതിരിച്ചെടുത്ത ഘടകമായ യൂഫോളിന്

 
യൂഫോൾ

കോശങ്ങളുടെ ആയുസ്സു വർദ്ധിപ്പിക്കുന്നർതിനുള്ള കഴിവുണ്ട്.[8][9]

വേദന സംഹാരി / നീർവീഴ്ച തടയൽ

തിരുത്തുക

ഇലകളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകങ്ങൾക്ക് സാധാരണ വേദനസംഹാരികളായ ഡൈക്ലോഫിനാക്, ഇൻഡോമെതാസിൻ എന്നീ ആധുനിക ഔഷധങ്ങളേക്കാൾ ശക്തിയുണ്ട്.[10]

അർബുദ ചികിത്സയിൽ

തിരുത്തുക

ശ്വാസകോശ, ത്വക്, ഉദര അർബുദ കോശങ്ങളെ നശിപ്പിക്കുവാനുള്ള ശേഷി ചില ഘടകങ്ങൾക്കുണ്ട്, ഇലക്കള്ളി വെറുതെ ഉപയോഗിക്കാൻ പാടില്ല, ഇലക്കള്ളി മുറിവുകളിൽ വെച്ചുകേട്ടനും പാടില്ല.[11]

  1. Global Information Hub on Integrated Medicine
  2. Spatula DD - Peer Reviewed Journal on Complementary Medicine and Drug Discovery; A Review on Euphorbia neriifolia; 2011; 1(2): 107-111
  3. H Panda;Herbs cultivation and medicinal uses;National institute of industrial research;NewDelhi; P 286-88
  4. Spatula DD - Peer Reviewed Journal on Complementary Medicine and Drug Discovery; A Review on Euphorbia neriifolia; 2011; 1(2): 107-111
  5. A M Rasik,A.Shukla,G.K.Patnaik,et al; Wound healing activity of latex of E Nerifolia; Indian Journal Of Pharmacology;1996;28:107,109
  6. I.H.Burkill;A dictionary of economic products of Malay peninsula;Ministry of agriculture, Govt. Of Malaysia;1966
  7. Bigonia P, Rana AC;Psychopharmacological profile of hydro-alcoholoc extract of E Nerifolia leaves in rats and mice; Indian Journal Exp Biolo; 2005 OCt;43(10);859-62
  8. C.P.Khare;Indian Herbal Remedies:Rational Western teherapy, Ayurvedic and other traditional usage;Botany springer;Berlin 2004 p 209
  9. Bigonia P, Rana A C; Hemolytic and invitro antioxidant activity of saponin isolated from E.Nerifolia leaf;p 359-376;Recent progress in medicinal plants; Vol 18
  10. G Kalpesh et al;Antiinflammatory and analgesic activity of hydro-alcoholic leaves extract of E Nerifolia;Asian journal of pharmacological and clinical research;Vol2,Issue1;Jan-Mar,2009
  11. Chien-Fu Chen;An investigation into the anti tumer activities of E. Nerifolia (Masters Thesis) 28 April 2010

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇലക്കള്ളി&oldid=2367071" എന്ന താളിൽനിന്ന് ശേഖരിച്ചത്