ഇറക്കുമതിത്തീരുവ സംരക്ഷണം

ഇറക്കുമതി നികുതി

അഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചുങ്കവിഹിതത്തെയാണ് ഇറക്കുമതിത്തീരുവ സംരക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.[1] ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം സർക്കാറിൻറെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളിലൊന്നുമാണിത്.

ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയേക്കാൾ ഉയർന്ന വില വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഈടാക്കുന്ന രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നികുതിയാണ് ഇറക്കുമതി ചുങ്കം. ഉദാഹരണത്തിന് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന റബറിന് കിലോയ്ക് 40 രൂപയും മലേഷ്യയിൽ ഉത്പാദിപ്പിക്കുന്ന റബ്ബറിന് അതിനേക്കാൾ കുറഞ്ഞ വിലയും ആയിരിക്കുമ്പോൾ മലേഷ്യയിൽ നിന്നും ഇറക്കുമതി കൂടുവാനും അത് ആഭ്യന്തര റബ്ബർ കർഷകരെ ദോഷകരമായി ബാധിക്കുവാനും സാദ്ധ്യതയുണ്ട്. ആ സാഹചര്യത്തിൽ ഇന്ത്യാഗവൺമെൻറ് ഇറക്കുമതി ചെയ്യുന്ന റബ്ബറിന് നിശ്ചിത നിരക്കിൽ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുന്നു. അതുവഴി മലേഷ്യയിൽ നിന്നുമുള്ള റബ്ബർ ഇറക്കുമതി ലാഭകരമല്ലാതാകുകയും ഇന്ത്യയിലെ കർഷകരുടെ താല്പര്യം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിനുള്ള വ്യവസ്ഥകൾ 1947 -ലെ റബ്ബർ ആക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. [2]

ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നതും ഇളവ് നൽകുന്നതും അന്താരാഷ്ട്ര വാണിജ്യ സംഘടനയുടെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ്. [3]

അവലംബം തിരുത്തുക

  1. "Protective tariff" Collins English Dictionary-Complete & Unabridged 10th Edition.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-23. Retrieved 2017-06-04.
  3. ജനയുഗം[പ്രവർത്തിക്കാത്ത കണ്ണി]