സിംഗിൾ ലെൻസിൽ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച  പരീക്ഷണ ചിത്രം ഇരുട്ടുമല താഴ്‌വാരം പ്രദർശനത്തിന് തയ്യാറായി.വയനാടിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ കർഷകരായ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്.  അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന റോബിൻ – റോയ് എന്നീ രണ്ടു സുഹൃത്തുക്കളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. റോബിൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. റോയ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. റോയ് വിവാഹം ആലോചിക്കുന്ന പെൺകുട്ടികളെല്ലാം പല കാരണങ്ങൾ കൊണ്ടു മരിച്ചുപോകുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം റോബിനും പ്രശ്നങ്ങൾ ആണ്. ഒരു ദിവസം ഇരുവരും കാട്ടിൽ കെണിവെച്ചു മുയലിനെ പിടിക്കാൻ പോകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ഇരുട്ടുമല താഴ്‌വാരം എന്ന സിനിമ.വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തുമാണ് സിനിമ ചിത്രീകരിച്ചത്. സമീപവാസികളായ പുതുമുഖങ്ങൾ തന്നെയാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്. മാധ്യമപ്രവർത്തകനായിരുന്ന ബോധിപ്രകാശ് ആണ് സിനമ തിരക്കഥ എഴുതി എഡിറ്റിങ്ങും സംവിധാനവും ചെയ്തിരിക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

അജേഷ് - റോബിൻ

എബിൻ - റോയ്

സുമേഷ് മോഹൻ - സുമേഷ്

വിപിൻ ജോസ് - ഇൻസ്‌പെക്ടർ

ലിഖിൻ ദാസ് - ലിഖിൻ

കമല - അമ്മ

അജിത - സിനി

ശരണ്യ - ശരണ്യ

ഡി.കെ. വയനാട് - അണ്ണാച്ചി

രജീഷ് - അമ്മാവൻ

പിന്നണിപ്രവർത്തകർ തിരുത്തുക

ഛായാഗ്രഹണം - ബിബിൻ ബേബി. നിർമ്മാണം – ഓർഗാനിക് മേക്കേഴ്‌സ്, സഹസംവിധായകൻ - ഡി കെ വയനാട്, ആർട്ട്, മേക്കപ്പ് – സുമേഷ് മോഹൻ, ക്രിയേറ്റീവ് ഹെഡ് – വിപിൻ ജോസ്, സൗണ്ട് എൻജിനീയർ – റിച്ചാർഡ്,കളറിസ്റ്റ് – നീലേഷ്, പിആർഒ – സുനിത സുനിൽ, ചീഫ്  അസോസിയേറ്റ് – ജോമിറ്റ് ജോയ്, പ്രൊഡക്ഷൻ കൺട്രോളർ – രജീഷ് തക്കാളി, പ്രൊജക്റ്റ്‌ ഡിസൈനർ – വിനു വേലായുധൻ, പ്രൊജക്റ്റ്‌ മാനേജർ – ലിഖിൻ ദാസ്, പ്രൊഡക്ഷൻ അസിസ്റ്റന്റ് – സായി കണ്ണൻ, അസിസ്റ്റന്റ് ഡയറക്ടർസ് – സഫ്വാൻ, അർജുൻ, അർഷിദ്, പ്രൊഡക്ഷൻ സപ്പോർട്ട് – മധു അപ്പാട്, സ്റ്റിൽ ഫോട്ടോഗ്രഫി – രാജേഷ് കമ്പളക്കാട്, ബോധി, ഫെസ്റ്റിവൽ മീഡിയ അഡ്വൈസർ – ജിജേഷ്, ഫെസ്റ്റിവൽ പാർട്ണർ – ഫിലിംഫ്രീവെ, പബ്ലിസിറ്റി ഡിസൈനർ – ബോധി.

"https://ml.wikipedia.org/w/index.php?title=ഇരുട്ടുമല_താഴ്വാരം&oldid=3951040" എന്ന താളിൽനിന്ന് ശേഖരിച്ചത്