ഇരുട്ടുകുത്തി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജലനിരപ്പിൽ പറ്റിച്ചേർന്ന് കിടക്കുന്ന ഈ വള്ളങ്ങൾ രാത്രിയിലുള്ള ആക്രമണങ്ങൾക്കാണ് ഉപയോഗിച്ചിരുന്നതാണ്. കവർച്ചകാരും കടൽകൊള്ളക്കാരും ഇത് ഉപയോഗിച്ചിരുന്നു. ഇരുട്ടിന്റെ മറപറ്റി എത്തി ആക്രമിക്കുന്നതിലാണ് ഇവയ്ക്ക് ഇരുട്ടുകുത്തി എന്ന പേരുവന്നത്. ഓടിയെന്ന പേരിലും ഈ വള്ളം അറിയപ്പെടുന്നു .
ചുണ്ടൻ വള്ളങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഏക മത്സര വള്ളം ഇരുട്ടുകുത്തികളാണ്. വീതി കുറഞ്ഞ, രണ്ടറ്റവും ചുരുണ്ട് ഇരിക്കുന്ന വള്ളം ജലപ്പരപ്പിനെ കീറിമുറിച്ചാണു വേഗം കൈവരിക്കുന്നത്.
ചുണ്ടൻ, വെപ്പ് വള്ളങ്ങൾക്കു സമാനമായി അമരം ഇല്ലാത്തതിനാൽ വായുവിന്റെ പ്രതിരോധം കുറയുമെന്നതും അനുകൂല ഘടകമാണ്. ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളത്തിൽ 45 മുതൽ 60 തുഴച്ചിലുകാരും ബി ഗ്രേഡിൽ 25 മുതൽ 35 വരെ തുഴച്ചിലുകാരും സി ഗ്രേഡിൽ 25ൽ താഴെ തുഴച്ചിലുകാരുമാണ് ഉണ്ടാകുക. ഇതിനു പുറമേ പങ്കായക്കാരും നിലയാളുകളുമുണ്ടാകും.
നെഹ്രു ട്രോഫി ജലോത്സവത്തിൽ
തിരുത്തുകനെഹ്രു ട്രോഫി ജലോത്സവത്തിൽ മത്സരിക്കുന്ന ഇരുട്ടുകുത്തി വള്ളങ്ങൾ ഇവയാണ്.[1]
ഇരുട്ടുകുത്തി എ ഗ്രേഡ്
തിരുത്തുക- പടക്കുതിര
- തുരുത്തിത്തറ
- ഡായി നമ്പർ വൺ
- മൂന്നുതൈക്കൻ
- പി.ജി. കർണ്ണൻ
- മാമ്മൂടൻ
ഇരുട്ടകുത്തി ബി ഗ്രേഡ്
തിരുത്തുക- കുറുപ്പുപറമ്പൻ
- ശരവണൻ
- വലിയ പണ്ഡിതൻ
- താണിയൻ ദി ഗ്രേറ്റ്
- ശ്രീഗുരുവായൂരപ്പൻ
- സെന്റ് സെബാസ്റ്റ്യൻ- 1
- പൊഞ്ഞനത്തമ്മ
- ശ്രീമുത്തപ്പൻ
- സെന്റ് ജോസഫ്
- ഡാനിയേൽ
- ഗോതുരുത്ത്പുത്രൻ
- വെണ്ണക്കലമ്മ
- തുരുത്തിപ്പുറം
- ഹനുമാൻ-1
- പുത്തൻപറമ്പിൽ
- ജലറാണി
- സെന്റ് ആന്റണീസ്
ഇരുട്ടുകുത്തി സി ഗ്രേഡ്
തിരുത്തുക- മയിൽവാഹനൻ
- കാശിനാഥൻ
- ജിബിതട്ടകൻ
- ചെറിയപണ്ഡിതൻ
- സെന്റ് ജോസഫ് -2
- ഗോതുരുത്ത്
- ശ്രീമുരുകൻ
- ശ്രീഭദ്ര
- വടക്കുംപുറം
- മടപ്ലാതുരുത്ത്
- മയിൽപീലി
- സെന്റ് സെബാസ്റ്റ്യൻ -2
- ഹനുമാൻ -2
- ഇളമുറതമ്പുരാൻ
- ജി.എം.എസ്
- ശ്രീ പാർത്ഥസാരഥി