ഇരുംകുളങ്ങര ദുർ‌ഗ്ഗാദേവി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ഇരുംകുളങ്ങര ദുർ‌‍ഗ്ഗാദേവി ക്ഷേത്രം. ആദിപരാശക്തിയായ "ദുർഗ്ഗാദേവിയാണ്" പ്രതിഷ്ഠ. തിരുവനന്തപുരം നഗരത്തിൽ നിന്നും 2 കിലോമീറ്റർ തെക്കുമാറി മണക്കാട് എന്ന സ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[1]

ചരിത്രം

തിരുത്തുക

ഇരുംകുളങ്ങര ദേവി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ തന്നെ അതിപുരാതനമായ ദേവി ക്ഷേത്രമാണ്.ക്ഷേത്രത്തിനോട് ചേർന്ന് രണ്ടു കുളങ്ങൾ സ്ഥിതി ചെയ്യുന്നു അതിനാലാണ് 'ഇരുo' (രണ്ടു) കുളങ്ങര എന്ന പേര് വന്നത്. പ്രസ്തുത ക്ഷേത്രത്തിനു തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ളതായി വിശ്വസിക്കപെടുന്നു.

ദേവതകളും ഉപദേവതകളും

തിരുത്തുക

ദുർഗ്ഗ ദേവി രൂപത്തിലാണ് പ്രതിഷ്ഠ.അതായത് ആദി പരാശക്തിയുടെ വേറൊരു രൂപം. ഇരുംകുളങ്ങരദേവിയുടെ നക്ഷത്രം കാർത്തികയായി കണക്കാക്കുന്നു.എല്ലാ മലയാള മാസം കാർത്തിക നാളിൽ പൊങ്കാലയും വഴിപാടും നേന്ത്രക്കുല േനർച്ചയായി ഭക്തർയ്ക് അർപ്പിക്കാവുന്നതാണ്. കൂടാതെ മറ്റു ഉപദേവതമാരുടെ പ്രതിഷ്ഠയും ഉണ്ട്.

  1. ഗണപതി
  2. നാഗർ
  3. മാടൻ തമ്പുരാ൯
  4. ബ്രഹ്മരക്ഷസ്
  5. ഭൈരവ മൂർത്തി
  6. നവഗ്രഹങ്ങൾ എന്നീ പ്രതിഷ്ഠകളും ഉണ്ട്.

2011 ൽ, ക്ഷേത്രം പരിസരത്ത് നക്ഷത്രവനം (ജനന നക്ഷത്രങ്ങൾ ബന്ധപ്പെട്ട വൃക്ഷങ്ങൾ) സൃഷ്ടിച്ചു.

ദർശന സമയം

തിരുത്തുക
  • രാവിലെ - 5.30 10.00 വരെ
  • വൈകുന്നേരം - 5.00 8.00 വരെ

പ്രധാന വഴിപാടുകൾ

തിരുത്തുക

എല്ലാ മലയാള മാസം കാർത്തിക നാളിൽ രാവിലെ പൊങ്കാലയും നവക പൂജയും അന്നദാനവും ഭക്തർ വിശ്വാസപൂർവം അർപ്പിക്കുന്നു.

  1. മുഴുക്കാപ്പ്
  2. അഷ്ടദ്രവ്യാഭിഷേകം
  3. 101 കലത്തിൽ പൊങ്കാല
  4. പുഷ്പാഭിഷേകം
  5. ലക്ഷാർച്ചന
  6. ഭഗവതിസേവ
  7. ഉദയാസ്തമന പൂജ
  8. അർദ്ധദിനപൂജ
  9. ചുറ്റ് വിളക്ക്
  10. ശ്രീബലി
  11. സർവ്വൈശ്വര്യപൂജ
  12. കാഴ്ചക്കുല ( മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി നേന്ത്രക്കുലയാണ് വഴിപാടായി സ്വീകരിക്കുന്നത്).
  1. http://wikimapia.org/408886/Erumkulangara-temple-compound വികിമാപിയ