ഇരിങ്ങൽ നാരായണി
കേരളത്തിലെ ഒരു നാടക - ചലച്ചിത്ര അഭിനേത്രിയായിരുന്നു ഇരിങ്ങൽ നാരായണി (മരണം :6 ജൂലൈ 1994). ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' എന്ന ചലച്ചിത്രത്തിലെ അമ്മ, കെ.ജി. ജോർജ്ജിന്റെ മേളയിലെ കുള്ളൻ കഥാപാത്രത്തിന്റെ അമ്മ തുടങ്ങി നിരവധി കഥാപാത്രങ്ങളെ സിനിമകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ റേഡിയോ നാടകങ്ങൾക്ക് ശബ്ദം പകർന്നിട്ടുള്ള നാരായണി കഥാപ്രസംഗ രംഗത്തും നാടകസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകപതിനാറാം വയസിൽ സി.കെ. വൈദ്യരുടെ 'കാഞ്ചന' എന്ന നാടകത്തിലൂടെ അഭിനയരംഗത്തു വന്ന നാരായണി മുന്നൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാലടി ഗോപിയുടെ ഏഴുരാത്രികളിലെ ചട്ടുകാലി മറിയം, ക്രോസ് ബെൽറ്റിലെ ഭ്രാന്തി ഭവാനി എന്നീ വേഷങ്ങൾ പ്രശസ്തമായിരുന്നു. അവിവാഹിതയായിരുന്നു.
സിനിമകൾ
തിരുത്തുക- സംഘഗാനം
- നവമ്പറിന്റെ നഷ്ടം
- തേൻതുള്ളി