ശ്ലേഷ്മസ്തരത്തിന്റെ രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ആന്റിബോഡിയാണ് ഇമ്മ്യൂണോഗ്ലോബുലിൻ എ ( IgA-ഐജിഎ, അതിന്റെ സ്രവ രൂപത്തിനെ sIgA-എസ്ഐജിഎ എന്നും അറിയപ്പെടുന്നു). സ്ലേഷ്മസ്തരവുമായി ബന്ധപ്പെട്ട് ഉൽ‌പാദിപ്പിക്കപ്പെടുന്ന ഈ ആന്റിബോഡിയുടെ അളവ് മറ്റെല്ലാത്തരം ആന്റിബോഡികളുടേയും ആകെ അളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. [3] കൃത്യമായി പറഞ്ഞാൽ ഓരോ ദിവസവും മൂന്ന് മുതൽ അഞ്ച് ഗ്രാം വരെ ആന്റിബോഡികൾ കുടലിലുള്ളിൽ സ്രവിക്കപ്പെടുന്നു. [4] ശരീരത്തിലുടനീളം ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം ആന്റിബോഡികളുടെ അളവിന്റെ 15% വരെ വരും ഇത്. [5]

ഇമ്യൂണോഗ്ലോബുലിൻ എ ഡൈമറുടെ ചിത്രരൂപം. എച്ച്-ചെയിൻ (നീല), എൽ-ചെയിൻ (ചുവപ്പ്), ജെ-ചെയിൻ (മജന്ത), സെക്രീറ്ററി ഘടകങ്ങൾ (secretory component) (മഞ്ഞ) എന്നിവ കാണിച്ചിരിക്കുന്നു.
സെക്രീറ്ററി ഐജിഎ1ന്റെ അമിനോആസിഡ് ശൃംഖലകളുടെ രണ്ട് വ്യത്യസ്തവീക്ഷണകോണിലൂടെ കാണുമ്പോഴുള്ള രൂപം. ഒന്നു മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോൾ 90 ഡിഗ്രി കറങ്ങിയ അവസ്ഥയിലുള്ള രൂപങ്ങളാണിവ. ചിത്രത്തിലെ നിറങ്ങൾ ഇവയാണ്: എച്ച്-ചെയിനുകൾ (നീലയും ഇളം നീലയും), എൽ-ചെയിനുകൾ (ചുവപ്പും ഇളം ചുവപ്പും), ജെ-ചെയിൻ (മജന്ത), സെക്രീറ്ററി ഘടകങ്ങൾ (secretory component) (മഞ്ഞ). ഓരോ അവലംബിത (backbone) കാർബൺ ആറ്റത്തിന്റെയും കോർഡിനേറ്റുകൾ PDB എൻട്രി 3CHN ൽ നിന്ന് ഉരുത്തിരിഞ്ഞത്. [1]
സെക്രീറ്ററി ഐജിഎ2ന്റെ അമിനോആസിഡ് ശൃംഖലകളുടെ രണ്ട് വ്യത്യസ്തവീക്ഷണകോണിലൂടെ കാണുമ്പോഴുള്ള രൂപം. ഒന്നു മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോൾ 90 ഡിഗ്രി കറങ്ങിയ അവസ്ഥയിലുള്ള രൂപങ്ങളാണിവ. നിറങ്ങൾ ഇവയാണ്: എച്ച്-ചെയിനുകൾ (നീലയും ഇളം നീലയും), എൽ-ചെയിനുകൾ (ചുവപ്പും ഇളം ചുവപ്പും), ജെ-ചെയിൻ (മജന്ത), സെക്രീറ്ററി ഘടകങ്ങൾ (മഞ്ഞ). ഓരോ അവലംബിത (backbone) കാർബൺ ആറ്റത്തിന്റെയും കോർഡിനേറ്റുകൾ പിഡിബി എൻട്രി 3 സിഎം 9 ൽ നിന്നും ഉരുത്തിരിഞ്ഞത്. [2]

രൂപങ്ങൾ

തിരുത്തുക

ഐജിഎ രണ്ട് ഐസോടൈപ്പുകളായാണ് നിലനിൽക്കുന്നത്. ഐജിഎ1 (IgA1) ഉം ഐജിഎ2 (IgA2) ഉം. ഇവ രണ്ടും ഉയർന്ന തോതിൽ ഗ്ലൈക്കോസിലേഷനു വിധേയമായ മാംസ്യങ്ങളാണ്. [6] ഐജിഎ1 സിറത്തിലാണ് (~ 80%) കൂടുതലായി കാണപ്പെടുന്നത്, ഐജിഎ2വിന്റെ ശതമാനം സിറത്തിലുള്ളതിനേക്കാൾ സ്രവങ്ങളിലാണ് കൂടുതലാണ് കാണുന്നത്(സ്രവങ്ങളിൽ ~ 35%); [7] ഐജിഎ1യും ഐജിഎ2 സ്രവിക്കുന്ന കോശങ്ങളുടെ അനുപാതം മനുഷ്യ ശരീരത്തിലെ വ്യത്യസ്ത ലിംഫോയിഡ് കലകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു: [8]

  • സിറത്തിൽ കാണപ്പെടുന്ന ഐജിഎയുടെ പ്രധാന ഉപവിഭാഗമാണ് ഐജിഎ1. മിക്ക ലിംഫോയിഡ് കലകളിലും ഐജിഎ1 ഉൽ‌പാദിപ്പിക്കുന്ന കോശങ്ങളാണ് കൂടുതലായി ഉണ്ടാകുക. [9]
  • ഐജിഎ2ൽ, ഘനശൃംഖലയും (heavy chain) ലഘുശൃംഖലയും (light chain) തമ്മിൽ ഡൈസൾഫൈഡ് ബന്ധനം വഴി നേരിട്ടു ബന്ധിക്കപ്പെട്ടിട്ടില്ല. പകരം സഹസംയോജകബന്ധനമല്ലാതെയുള്ള രീതികളിലാണ് ബന്ധിക്കപ്പെട്ടിരിക്കുക. സെക്രീറ്ററി ലിംഫോയിഡ് കലകളിലെ (ഉദാ: ഗട്ട് അസോസിയേറ്റഡ് ലിംഫോയിഡ് ടിഷ്യുഅല്ലെങ്കിൽ ഗാട്ട്(GALT) ), ഐജിഎ2ന്റെ ഉൽപാദനത്തിന്റെ അളവ് നോൺ-സെക്രീറ്ററി ലിംഫോയിഡ് അവയവങ്ങളേക്കാൾ വലുതാണ് (ഉദാ. പ്ലീഹ, പെരിഫറൽ ലിംഫ് നോഡുകൾ).

ഇതും കാണുക

തിരുത്തുക
  1. "Location of secretory component on the Fc edge of dimeric IgA1 reveals insight into the role of secretory IgA1 in mucosal immunity". Mucosal Immunology. 2 (1): 74–84. January 2009. doi:10.1038/mi.2008.68. PMID 19079336.
  2. "The nonplanar secretory IgA2 and near planar secretory IgA1 solution structures rationalize their different mucosal immune responses". The Journal of Biological Chemistry. 284 (8): 5077–87. February 2009. doi:10.1074/jbc.M807529200. PMC 2643523. PMID 19109255.{{cite journal}}: CS1 maint: unflagged free DOI (link)
  3. "Intestinal IgA synthesis: regulation of front-line body defences". Nature Reviews. Immunology. 3 (1): 63–72. January 2003. doi:10.1038/nri982. PMID 12511876.
  4. "Let's go mucosal: communication on slippery ground". Trends in Immunology. 25 (11): 570–7. November 2004. doi:10.1016/j.it.2004.09.005. PMID 15489184.
  5. "The functional interactions of commensal bacteria with intestinal secretory IgA". Current Opinion in Gastroenterology. 23 (6): 673–8. November 2007. doi:10.1097/MOG.0b013e3282f0d012. PMID 17906446.
  6. "Glycans in the immune system and The Altered Glycan Theory of Autoimmunity: a critical review". Journal of Autoimmunity. 57: 1–13. February 2015. doi:10.1016/j.jaut.2014.12.002. PMC 4340844. PMID 25578468.
  7. "IgA subclasses in various secretions and in serum". Immunology. 47 (2): 383–5. October 1982. PMC 1555453. PMID 7118169.
  8. "Subclass distribution of natural salivary IgA antibodies against pneumococcal capsular polysaccharide of type 14 and pneumococcal surface adhesin A (PsaA) in children". Clinical and Experimental Immunology. 143 (3): 543–9. March 2006. doi:10.1111/j.1365-2249.2006.03009.x. PMC 1809616. PMID 16487254.
  9. "The immune geography of IgA induction and function". Mucosal Immunology. 1 (1): 11–22. January 2008. doi:10.1038/mi.2007.6. PMID 19079156.

 

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇമ്യൂണോഗ്ലോബുലിൻ_എ&oldid=3911840" എന്ന താളിൽനിന്ന് ശേഖരിച്ചത്