ഇമ്മ്യൂണോഗ്ലോബുലിൻ ഡി
പൂർണ്ണമായി പ്രവർത്തനക്ഷമമായിട്ടില്ലാത്ത് ബി-ലിംഫോസൈറ്റുകളുടെ പ്ലാസ്മ സ്തരങ്ങളിൽ അടങ്ങിയിരിക്കുന്ന മാംസ്യങ്ങളിൽ 1% ഇമ്മ്യൂണോഗ്ലോബുലിൻ ഡി (ഐജിഡി ) ആണ്. ഐസോടൈപ്പായി കാണപ്പെടുന്ന ഒരു ആന്റിബോഡി ആണിത്. ഇത് സാധാരണയായി മറ്റൊരു കോശോപരിതല ആന്റിബോഡിയായ ഐജിഎമ്മുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. രക്തത്തിലെ സിറത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്ന ഈ ആന്റിബോഡി (0.25%), സ്രവിങ്ങളുടെ രൂപത്തിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് സെറത്തിലെ ഇമ്യൂണോഗ്ലോബുലിൻസിന്റെ 0.25% പ്രതിനിധീകരിക്കുന്നു. സ്രവിക്കപ്പെടുന്ന ഐജിഡിയുടെ ആപേക്ഷിക തന്മാത്ര പിണ്ഡവും അർദ്ധായുസ്സും യഥാക്രമം 185 കിലോഡാൾട്ടൺ ഉം 2.8 ദിവസവുമാണ്. [1] ഒരു മോണോമറായി സ്രവിക്കപ്പെടുന്ന ഐജിഡിക്ക് ഡെൽറ്റ (δ) ക്ലാസിൽപ്പെട്ട രണ്ട് ഘനശൃംഖലകളും രണ്ട് ഐജി ലഘുശൃംഖകളുമാണുള്ളത്.
ധർമ്മം
തിരുത്തുക1964 ൽ തിരിച്ചറിഞ്ഞതു മുതൽ ഐജിഡിയുടെ ധർമ്മം എന്ത് എന്നത് രോഗപ്രതിരോധശാസ്ത്രത്തിലെ ഒരു സമസ്യയായിരുന്നു. കാർട്ടിലാജിനസ് മത്സ്യം മുതൽ മനുഷ്യൻ വരെയുള്ള സ്പീഷീസുകളിൽ (പക്ഷികളിൽ ഒഴികെ) IgD കാണപ്പെടുന്നു. [2] അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനമുള്ള സ്പീഷിസുകളിൽ ഐജിഡി സർവ്വസാധാരണമായി കാണപ്പെടുന്നതിൽ നിന്നും മൻസ്സിലാക്കാൻ സാധിക്കുന്നത് ഈ ആന്റിബോഡി ഐജിഎം പോലെ പ്രചീനമായ ഒന്നായിരിക്കാമെന്നാണ്. ഈ ആന്റിബോഡിക്ക് പ്രധാനപ്പെട്ട രോഗപ്രതിരോധ ധർമ്മങ്ങൾ ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Metabolism of human immunoglobulin D (IgD)". J. Clin. Invest. 45 (9): 1467–78. 1966. doi:10.1172/JCI105454. PMC 292826. PMID 5919348.
- ↑ Ohta, Yuko; Martin Flajnik (2006-07-11). "IgD, like IgM, is a primordial immunoglobulin class perpetuated in most jawed vertebrates". Proceedings of the National Academy of Sciences. 103 (28): 10723–10728. Bibcode:2006PNAS..10310723O. doi:10.1073/pnas.0601407103. PMC 1636022. PMID 16818885.