ഇമ്പീരിയൽ ജപ്പാനീസ് നേവി
ഇമ്പീരിയൽ ജപ്പാനീസ് നേവി, 1868 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ ജപ്പാൻ സാമ്രാജ്യത്തിനുവേണ്ടി സേവനമനുഷ്ടിച്ചിരുന്ന നാവികസേനയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ കീഴടങ്ങിയതിനെത്തുടർന്ന് ഇതു പിരിച്ചുവിട്ടു. ഇമ്പീരിയൽ ജപ്പാനീസ് നേവിയെ പിരിച്ചുവിട്ടതിനുശേഷമാണ് ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് (JMSDF) രൂപീകരിച്ചത്.[1]
Imperial Japanese Navy | |
---|---|
Ensign of the Imperial Japanese Navy | |
Founded | 1868 |
രാജ്യം | Empire of Japan |
കൂറ് | Emperor of Japan |
ശാഖ | |
തരം | Navy |
Part of | |
Colors | Navy Blue and White |
Engagements | |
Disbanded | 1945 |
Commanders | |
Current commander |
|
Commander-in-chief | Emperor of Japan |
Insignia | |
Roundel | |
Ranks | Ranks of the Imperial Japanese Navy |
റോയൽ നേവി (യു.കെ.), യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി (USN) എന്നിവയക്കുശേഷം 1920 ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നാവികസേനയായിരുന്നു ഇമ്പീരിയൽ ജപ്പാൻ നാവിക സേന.[2] വിമാനവാഹിനിക്കപ്പലിൽ നിന്നു പറന്നുയരുന്ന വിമാനങ്ങളേയും അവയിൽനിന്നുള്ള ആക്രമണങ്ങളേയും ഇമ്പീരിയൽ ജപ്പാനീസ് എയർ സർവ്വീസ് പിന്തുണച്ചിരുന്നു. പസഫിക് യുദ്ധത്തിൽ പാശ്ചാത്യ സഖ്യകക്ഷികളുടെ മുഖ്യ എതിരാളിയായിരുന്നു അത്.