ഇബ്ൻ-ഇ-ശാഫി
ഇബ്നെ-ഇ-ശാഫി(ഇബ്‌നെ ഷാഫി എന്നും എഴുതും) എന്നത് പാകിസ്താനിലെ പ്രശസ്തനായ ഒരു അപസർപ്പക നോവലിസ്റ്റായ അസ്റാർ അഹമ്മദിന്റെ തൂലിക നാമമാണ്. അദ്ദേഹം പാകിസ്താനിലെ പ്രശസ്ത കവി കൂടിയായിരുന്നു.
ഇബ്ൻ-ഇ-ശാഫി ابنِ صفی | |
---|---|
ജനനം | 26 ജൂലൈ 1928 നാര, അലഹബാദ് ജില്ലാ,യുനൈറ്റഡ് പ്രൊവിൻസ് (ഇപ്പോൾ ഉത്തർ പ്രദേശ്), ബ്രിട്ടീഷ് ഇന്ത്യ |
മരണം | 25 ജൂലൈ 1980 (aged 52) കറാച്ചി, പാകിസ്താൻ |
തൊഴിൽ | നോവലിസ്റ്റ് |
Period | 1940 മുതൽ 1980 |
ശ്രദ്ധേയമായ രചന(കൾ) | Jasoosi Dunya യും Imran Seriesഉം |
വെബ്സൈറ്റ് | |
www |
അദ്ദേഹത്തിന്റെ പ്രധാന രചനകൾ ജാസൂസി ദുനിയാ അഥവാ ചാരന്മാരുടെ ലോകവും ഇമ്രാൻ സീരീസും ആണ്, ആക്ഷേപഹാസ്യത്തിന്റെയും കാവ്യാത്മകതയുടേം ഒരു വേറിട്ട മുഖമായിരുന്നു അസ്റാർ അഹമ്മദ് എന്ന ഇബ്ൻ-ഇ-ശാഫി.
അദ്ദേഹത്തിന്റെ രചനകൾ നിഗൂഢതയുടെയും സാഹസികതയുടെയും പ്രണയത്തിന്റെയും അക്രമത്തിന്റെയും ഒരു മികച്ച സങ്കലനമായിരുന്നു , അത്കൊണ്ട്തന്നെ സൗത് ഏഷ്യയിൽ തന്റേതായ ഒരു വലിയ ആരാധകവൃന്ദത്തെ അദ്ദേഹത്തിന് സൃഷ്ടിക്കുവാൻ സാധിച്ചു[1].
ജീവിതം
തിരുത്തുകഇബ്ൻ ശാഫി ജൂലൈ 26, 1928-ഇൽ അലഹബാദ് ജില്ലയിലെ നാര എന്ന ചെറിയ ഒരു ഗ്രാമത്തിലാണ് ജനിച്ചത്.അദ്ദേഹത്തിന്റെ അച്ഛന്റെ പേര് സഫിഉള്ള എന്നും അമ്മയുടെ പേര് നസീറാൻ ബീബി എന്നുമായിരുന്നു.
ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.1948 ഇൽ അദ്ദേഹം തന്റെ ആദ്യ ജോലി ആരംഭിച്ചു, നിഖാത്പുബ്ലിക്കേഷൻസ് എന്ന കമ്പനിയിൽ കവിതകൾ എടിത് ചെയ്യുക എന്നതായിരുന്നു ജോലി.അദ്ദേഹത്തിന്റെ ആദ്യ rachanakal 1940 കാലിൽ ആരംഭിച്ചിരുന്നു. അപ്പോൾ അദ്ദേഹം ഇന്ത്യയിൽ ആയിരുന്നു.അദ്ദേഹം അലഹബാദ് യൂണിവേഴ്സിറ്റിയിലും പഠിച്ചിരുന്നു.പ്രൊഫെസർ,Dr മുഹമ്മദ് യൂസർ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.മുസ്തഫ സൈദിഅദ്ദേഹത്തിന്റെ ഒരു വർഷം സീനിയറും ആയിരുന്നു.1947 ഇൽ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയും പാകിസ്താനുമായി വിഭജിച്ചപ്പോൾ, 1950 കളുടെ തുടക്കത്തിൽ അദ്ദേഹം ഒരു സെക്കന്ററി സ്കൂളിൽ അധ്യാപകനായിരിക്കെ തന്നെ തന്റെ നോവൽ എഴുത്തുകൾ ആരംഭിച്ചു, ആ സമയത് പാർട്ട് ടൈം ആയി പഠിക്കാനും അദ്ദേഹം സമയം കണ്ടെത്തി. പിന്നീട 1952 ഇൽ അദ്ദേഹം പാകിസ്താനിലേക്ക് പോയി.പാകിസ്താനിലെ സിന്ധിലെ കറാച്ചിയിലേക്കായിരുന്നു അദ്ദേഹത്തിന്റെ പലായനം. അവിടെവെച്ച് 'ഇസ്‌റാർ പബ്ലിക്കേഷൻസ്' എന്ന പേരിൽ സ്വൊന്തമായി ഒരു കമ്പനി അദ്ദേഹം ആരംഭിച്ചു[2].
1953 ഇൽ അദ്ദേഹം ഉമാ സൽമ ഖാത്തൂൻ എന്ന യുവതിയെ ജീവിത സഖിയാക്കി. 1960 മുതൽ 1963 വരെ അദ്ദേഹം കടുത്ത നിരാശയിലാണ് ജീവിച്ചത്. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് തന്റെ വിഖ്യാതമായ ഇമ്രാൻ സീരീസുമായ് അദ്ദേഹം വിപണി കീഴടക്കി. അക്കാലത്തെ ബെസ്ററ് സെല്ലെർ ആയിരുന്നു അത്.അദ്ദേഹം ജാസൂസി ദുനിയയുടെ ഭാഗമായി 36 നോവലുകളും ഇമ്രാൻ സീരീസിന്റെ ഭാഗമായി 79 നോവലുകളും തന്റെ വിഷാദ രോഗത്തിൽ നിന്നും മുക്തി നേടിയപ്പോൾ എഴുതിയതാണ് 1970 ഇൽ കുറ്റാന്വേഷകർക്കുവേണ്ടിയുള്ള പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി അദ്ദേഹം മാറി.തന്റെ 52 ആം വയസ്സിൽ പാൻക്രിയാറ്റിക് കാന്സര് ബാധയെത്തുടർന്ന് 1980 ജൂലൈ 26 നു അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
രചനകൾ
തിരുത്തുകഇബ്നെ സഫിയുടെ രചനകളെ രണ്ടു വിഭാഗങ്ങളായി തിരിക്കാം
1 . മിസ്റ്റിക് നോവലുകൾ
2 . ചെറുകഥകളും ആക്ഷേപഹാസ്യ-തമാശാ കുറിപ്പുകളും
ഇബ്നു-ഇ-സഫി തന്റെ ബാല്യകാലത്തു തന്നെ കവിത എഴുതാൻ തുടങ്ങി, ദക്ഷിണ-ഏഷ്യൻ സമുദായത്തിൽ വളരെ പെട്ടെന്നു തന്നെ പ്രശംസ പിടിച്ചു പറ്റാൻ അദ്ദേഹത്തിനായി . ബാച്ചിലർ ഓഫ് ആർട്ട്സിന്റെ പൂർത്തീകരണത്തിനു ശേഷം അദ്ദേഹം "സിനിക്കി (സൈനിക്) സോൾജിയർ", "തുഗ്ലൽ ഫർഗാൻ" മുതലായ വിവിധ പേരുകളിൽ ഷോർട്ട് സ്റ്റോറികൾ, നർമ്മം, ആക്ഷേപ ഹാസ്യം തുടങ്ങിയവ എഴുതാൻ തുടങ്ങി. നഖത്ത് മാസികയിൽ അദ്ദേഹത്തിന്റെ നിരവധി രചനകൾ പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ വിഷയങ്ങൾ മുതൽ സാഹിത്യം വരെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 1940-കളിലെ തന്റെ ആദ്യകാല കൃതികൾ ചെറുകഥകളും നർമ്മവും ചമയവുമായിരുന്നു.
ഒരു ആത്മകഥ ലേഖനത്തിൽ വന്നതനുസരിച്ച് അദ്ദേഹം എഴുത്തിലേക്ക് വന്നതിന്റെ കാരണം പറയുന്നുണ്ട് , ഒരു സാഹിത്യ സമ്മേളനത്തിൽ ഒരാൾ ഉറുദു സാഹിത്യത്തിൽ ലൈംഗിക വിഷയങ്ങളെയല്ലാതെ മറ്റൊന്നുമുണ്ടാവില്ല എന്നു പറഞ്ഞു. ഈ ആശയത്തിനെ വെല്ലുവിളിക്കാനായി, 1952 ജനവരിയിൽ നഖാത് മാസികയിൽ ഇബ്നു-സഫി ഡിറ്റക്ടീവ് നോവലുകൾ എഴുതാൻ തുടങ്ങി, പരമ്പരക്ക് ജാസൂസി ദുനിയ എന്ന് പേരും നൽകി.
1955-ലാണ് ഇബ്ൻ ശാഫി ഇംറാൻ സീരീസ് ആരംഭിച്ചത്. ഇത് ജാസൂസി ദുനിയ പോലെത്തന്നെ പ്രശസ്തിയും വിജയവും നേടി. സാഹസികത, സസ്പെൻസ്, അക്രമം, റൊമാൻസ്, കോമഡി എന്നിവയുടെ മിശ്രിതമായിരുന്നു ഇബ്നു സഫിയുടെ നോവലുകൾ - വിശാലമായ വായനക്കാരിൽ വൻ ജനപ്രീതി നേടിയെടുത്തു. ഉറുദു സാഹിത്യ രംഗത്ത് ഇബ്ൻ ശാഫിയുടെ സ്വാധീനം ശക്തമായിരുന്നു. അദ്ദേഹത്തിന്റെ നോവലുകൾ പല പ്രാദേശിക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെയും ഇന്ത്യയിലെയും കരിഞ്ചന്തകളിൽ ശാഫിയുടെ പുസ്തകങ്ങൾ വിൽക്കപെടുന്നത് അസാധാരണമായിരുന്നില്ല, അവ എല്ലാ മാസവും തുടക്കത്തിൽ ആണ് പ്രസിദ്ധീകരിച്ചിരുന്നത്.
പലപ്പോഴും, ഇബ്ൻ ശാഫി തന്റെ കഥകൾക്കായി സാങ്കൽപ്പിക ലോകങ്ങൾ സൃഷ്ടിച്ചു. ഈ ഫാന്റസി ലാൻഡ്സ് വായനക്കാരുടെ മനസ്സിൽ യഥാർഥമായി തീർക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹത്തിനെ ചില സാങ്കല്പിക ലോകങ്ങളും അവിടുത്തെ സാങ്കേതിക വിദഗ്ദ്ധരും ആണ്, ശക്രാൽ, കരഗാൽ, മക്ലാക്, സെറോളണ്ട്, തുടങ്ങിയവ. ഇന്ത്യയിലും പാകിസ്താനിലുമുള്ള നഗരങ്ങളിൽ ഇബ്ൻ സഫിയുടെ സാങ്കല്പിക നാമങ്ങളിലുള്ള ബാറുകൾ, നൈറ്റ് ക്ലബ്ബുകൾ, ഹോട്ടലുകൾ എന്നിവ കാണാൻ കഴിയും. ദിൽകുഷ, ഫിസറോ, നയാഗ്ര, ടിപ്പ് ടോപ്പ്, ഹൈ സർക്കിൾ മുതലായവ ചില സ്ഥലങ്ങളാണ്.
ഹാസ്യവും നർമ്മവുമൊക്കെയായി ബൽദ്രാൻ കി മാലിക (ബാലദ്രാൻ രാജ്ഞി), അബ് തക് തീ കഹാൻ(നിങ്ങൾ എവിടെയായിരുന്നു?), ഷുമാൽ കാ ഫിറ്റ്ന (ദി ട്രബിൾ ഫ്രം നോർത്ത് ), ഗുൾറാരംഗ്, മോസീസ് ഖോപ്രിതുടങ്ങിയ ചുരുക്കം ചില സാഹസികതകളും എഴുതി. ഈ സാഹസികതകളിൽ, ഇബ്ൻ ശാഫി വായനക്കാരനെ തന്റെ ഭാവനയുടെ വിചിത്ര ഭൂപ്രകൃതികളിലേക്ക് കൂട്ടികൊണ്ടുപോയി.
1959-ൽ, മനുഷ്യ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കി ആദ്മി കി ജരൈൻ എന്ന കൃതി ഇബ്ൻ ശാഫി എഴുതാൻ ആരംഭിച്ചു. പക്ഷെ, അസുഖം കാരണം അത് പൂർത്തിയാക്കാൻ സാധിച്ചില്ല.
അവലംബം
തിരുത്തുക- ↑ [1] Archived 27 August 2009 at the Wayback Machine.
- ↑ "Ibne Safi". Compast.com. 4 July 2010. Retrieved 4 June 2014.