അറേബ്യൻ നാവികനും കാർട്ടോഗ്രാഫറുമാണ് അഹ്മദ് ഇബ്നു മാജിദ് (അറബി: أحمد بن ماجد), ഒമാനിലെ ജുൽഫർ എന്ന സ്ഥലത്ത് 1421 ലാണ് ജനിച്ചത്. തൻറെ പതിനേഴാം വയസിൽ അദ്ദേഹം സമുദ്രയാത്രകൾക്ക് തുടക്കം കുറിച്ചിരുന്നു. ആദ്യകാലത്തെ അറേബ്യൻ കടൽ സഞ്ചാരി എന്ന പ്രശസ്തി ലഭിച്ചത് ഇദ്ദേഹത്തിനാണ്. ഏകദേശം 1500ലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് കരുതുന്നു. പോർച്ചുഗീസ് നാവികനായ വാസ്ഗോഡി ഗാമയുടെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ആഫ്രിക്കൻ തീരത്തു നിന്നും ഗാമയെ ഇന്ത്യയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് ഇബിൻ മാജിദ് ആണ് എന്നു് പറയപ്പെടുന്നു[1][2][3] സമുദ്ര യാത്രക്ക് പുറമെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കടലിന്റെ സിംഹം എന്നും വിളിക്കപ്പെടുന്നു.

പുറം കണ്ണികൾ

തിരുത്തുക
  • Ahmad, S. Maqbul (2008) [1970-80]. "Ibn Mājid, Shihāb Al-Dīn Aḥmad Ibn Mājid". Dictionary of Scientific Biography. Encyclopedia.com.
  • കടൽശാസ്ത്രത്തിൽ ഇബുനു മാജിദ് എഴുതിയ അറബിക് പുസ്തകം[4]

അവലംബങ്ങൾ

തിരുത്തുക
  1. "ഇബ്നുമാജിദ് ഗാമക്ക് വഴികാണിച്ചെന്ന് നിങ്ങൾ മലയാളികൾക്കുമിനി പറയാനാകില്ല".
  2. "ഇബ്‌നുമാജിദ് ഗാമക്ക് വഴികാണിച്ചിട്ടില്ല".
  3. "ഡോ. ശൈഖ് സുൽത്താന് കാലിക്കറ്റ് വാഴ്‌സിറ്റി ഡി-ലിറ്റ് ആദരം നാളെ".[പ്രവർത്തിക്കാത്ത കണ്ണി]
  4. "كتاب الفوائد في أصول البحر والقواعد" (PDF).
"https://ml.wikipedia.org/w/index.php?title=ഇബ്നു_മാജിദ്&oldid=3625089" എന്ന താളിൽനിന്ന് ശേഖരിച്ചത്