പുസ്തകങ്ങളിൽ അവലംബം അഥവാ ഗ്രന്ഥസൂചികകളും കുറിപ്പുകളും നൽകുമ്പോൾ ഉപയോഗിക്കുന്ന ഒരു സൂചകമാണ് Ibid. തൊട്ടുമുമ്പ് നൽകിയിരിക്കുന്ന അതേ അവലംബം അല്ലെങ്കിൽ ഉറവിടം തന്നെ എന്നു കാണിക്കുന്നതിനു സൂചകമാണിത്. ലത്തീൻ ഭാഷയിലെ അതേ സ്ഥാനം തന്നെ എന്നർത്ഥമുള്ള ഇബിഡെം (ലത്തീൻ: Ibidem) എന്ന പദത്തിന്റെ ചുരുക്കരൂപമാണിത്. Id. എന്ന ചുരുക്കെഴുത്തിൽ നിയമരേഖകളിൽ ഉപയോഗിക്കുന്ന ഈഡെം (ലത്തീൻ: Idem) എന്നതും ഇതേ ആവശ്യത്തിനുപയോഗിക്കുന്നതാണ്. ഈഡെം എന്ന പദത്തിനർത്ഥം മുൻപ് സൂചിപ്പിച്ചതുതന്നെ അല്ലെങ്കിൽ അതുതന്നെ എന്നൊക്കയാണ്.

ഒരു പുസ്തകത്തിൽ Ibid എന്നുപയോഗിച്ചിരിക്കുന്ന ഉദാഹരണം
"https://ml.wikipedia.org/w/index.php?title=ഇബിഡ്&oldid=3986351" എന്ന താളിൽനിന്ന് ശേഖരിച്ചത്