ഇന്റൽ 8085
1977-ൽ ഇന്റൽ പുറത്തിറക്കിയ 8-ബിറ്റ് മൈക്രോപ്രൊസസ്സറാണ് ഇന്റൽ 8085. ഇന്റലിന്റെ തന്നെ ഇന്റൽ 8080 പ്രൊസസ്സറിന് ഇത് പരസ്പ്പര പൂരകമാണ് ഇത്, പക്ഷെ മുൻഗാമികളേക്കാൾ കുറച്ച് സഹായക ഹാർഡ്‌വെയർ മാത്രമേ ആവശ്യമുള്ളൂ അതിനാൽ തന്നെ താരതമ്യേന എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലുമുള്ള മൈക്രോകമ്പ്യൂട്ടർ നിർമ്മാണം സാധ്യമാക്കുന്നു.
Intel 8085 Central processing unit | |
An Intel 8085AH processor. | |
ഉൽപാദിപ്പിക്കപ്പെട്ടത്: | 1977 മുതൽ 1990s വരെ |
ഉൽപാദകൻ: | Intel and several others |
Max CPU clock: | 3,5 and 6 MHz |
Instruction set: | pre x86 |
Package: | 40 pin DIP |
പേരിലുള്ള "5" എന്ന അക്കത്തിന് കാരണം ഇതിന്റെ പ്രവർത്തനത്തിന് +5 വോൾട്ട് വൈദ്യുതോർജ്ജം മാത്രമേ ആവശ്യമുള്ളൂ എന്നതാണ്, 8080 നെ പോലുള്ളവയ്ക്ക് +5v, -5v അല്ലെങ്കിൽ +12v ആവശ്യമായിരുന്നു. ഈ രണ്ട് പ്രൊസസ്സറുകളും CP/M ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് 8085 നെ മൈക്രോകൺട്രോളർ എന്ന നിലയിൽ ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഈ രണ്ട് പ്രൊസസ്സറിന്റെയും രൂപകൽപ്പനയേക്കാൾ കൂടുതൽ മികച്ചതും താദാമ്യം പുലർത്തിയതുമായ സിലോഗ് Z80 (Zilog Z80) മൈക്രോപ്രൊസസ്സർ ഉപയോഗിച്ചുള്ള ഡെസ്ക്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ നിർമ്മാണത്തിന് ഉല്പ്രേരകമായിതീരുകയും ചെയ്തു, CP/M ഒപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള ഇത്തരം കമ്പ്യൂട്ടറുകൾ 1980 കളിൽ ഹോം കമ്പ്യൂട്ടർ വിപണി വളരെ പെട്ടെന്ന് കീഴടക്കുകയുണ്ടായി. മൈക്രോപ്രൊസസ്സർ എന്നതിലുപരി മൈക്രോകൺട്രോളർ എന്ന നിലയിൽ ഇന്റൽ 8085 വളരെ കാലം സജീവമായി നിലനിൽക്കുകയും ചെയ്തു.
രൂപഘടന
തിരുത്തുകവോൺ ന്യൂമൻ രൂപാങ്കം അനുസരിച്ചുള്ളതായിരുന്നു 8085 ന്റെ രൂപഘടന, 16-ബിറ്റ് അഡ്രസ്സ് ബസും 8-ബിറ്റ് ഡാറ്റാ ബസും ഇതിനുണ്ടായിരുന്നു. 8224 (ക്ലോക്ക് ജനറേറ്റർ) 8228 (സിസ്റ്റം കൺട്രോളർ) എന്നിവയുടെ എല്ലാ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. 8085 ഉം കൂടെ 8156 RAM, 8355/8755 ROM/PROM കൂടിചേർന്നാൽ പൂർണ്ണമായി കമ്പ്യൂട്ടറന് തുല്യമായി. 6,500 ട്രാൻസിസ്റ്ററുകൾ ഇതിൽ ഉൾക്കൊള്ളിക്കപ്പെട്ടിരുന്നു.
റജിസ്റ്ററുകൾ
തിരുത്തുക8085 ന് കൈകാര്യം ചെയ്യാവുന്ന മെമ്മറിയുടെ അളവ് 64 കിലോബൈറ്റും. അന്ന് നിലവിലുണ്ടായിരുന്ന് മറ്റ് പ്രൊസസ്സറുകളിൽ നിന്നി വ്യത്യസ്തമായി 28 അഥവാ 256 ഇൻപുട്ട്/ഔട്ട്പുട്ട് പോർട്ടുകൾ ഇതിനുണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന റജിസ്റ്ററുകൾ A (അക്യുമുലേറ്റർ) B, C, D, E, H, L എന്നിവയായിരുന്നു. ഇവയെ കൂടാതെ 16-ബിറ്റ് വീതമുള്ള പ്രോഗ്രാം കൗണ്ടർ (Program Counter, PC) സ്റ്റാക്ക് സൂചിക (Stack Pointer, SP) എന്നിവയും 8-ബിറ്റുള്ള ഫ്ലാഗ് റജിസ്റ്റെർ F ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു.
വിദ്യാഭ്യാസരംഗത്ത്
തിരുത്തുകതുർക്കി, ബംഗ്ലാദേശ്, ഇറാൻ, ഇന്ത്യ, പാകിസ്താൻ, ബ്രസീൽ, റിപബ്ലിക്ക് ഓഫ് മസഡോണിയ, മെക്സിക്കോ, ജർമനി, ഹംഗറി, പനാമ, നേപ്പാൾ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ എൻജിനീയറിംഗ് പഠന സ്ഥാപനങ്ങളിൽ മൈക്രോപ്രൊസസ്സറുകളെ കുറിച്ചുള്ള പ്രാരംഭ പഠനത്തിന് ഇപ്പോഴും 8085 ഉപയോഗിക്കപ്പെടുന്നുണ്ട്.