ഇന്റർഫേസ് റീജ്യൻ ഇമേജിങ് സ്പെക്ട്രോഗ്രാഫ്
നാസയുടെ ഒരു ഉപഗ്രഹ ദൗത്യ ഉപകരണമാണ് ഇന്റർഫേസ് റീജ്യൻ ഇമേജിങ് സ്പെക്ട്രോഗ്രാഫ് (ഐറിസ്).(Interface Region Imaging Spectrograph - IRIS) സൂര്യന്റെ തൊട്ടുതാഴെയുള്ള വായുമണ്ഡലത്തെ നിരീക്ഷിക്കുക എന്ന ലക്ഷ്യമുള്ള ഈ ആധുനിക ഉപഗ്രഹം 2013 ജൂൺ 27-ന് വിക്ഷേപിച്ചു.[1] അൾട്രാവയലറ്റ് രശ്മികൾ പുറത്തുവിടുന്ന ഭാഗമാണ് പഠനവിധേയമാവുക. അൾട്രാവയലറ്റ് ടെലിസ്കോപ്പോടുകൂടിയ ഈ ആദ്യ ഉപഗ്രഹദൗത്യം, ഉയർന്ന ദൃശ്യക്ഷമതയുള്ള ചിത്രങ്ങൾ തുടർച്ചയായി എടുക്കുകയും സൂര്യനു സമീപത്തെ 240 കിലോമീറ്റർ പ്രദേശത്തെപ്പറ്റി പഠിക്കുകയും ചെയ്യും.
ഐറിസ് ടീം
തിരുത്തുകഐറിസ് ടീമിലെ പ്രധാന അംഗങ്ങൾ:[2]
- ലോക്ക്ഹീഡ് മാർട്ടിൻ സോളാർ ആൻഡ് ആസ്ട്രോഫിസിക്സ് ലാബ്( Lockheed Martin Solar and Astrophysics Lab)
- ലോക്ക്ഹീഡ് മാർട്ടിൻ സെൻസിംഗ് ആൻഡ് എക്സ്പ്ലൊറേഷൻ സിസ്റ്റംസ് (Lockheed Martin Sensing and Exploration Systems)
- സ്മിത്ത്സോണിയൻ ആസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററി (Smithsonian Astrophysical Observatory)
- മൊണ്ടാന സ്റ്റേറ്റ് സർവകലാശാല (Montana State University – Bozeman)
- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തീയററ്റിക്കൽ ആസ്ട്രോഫിസിക്സ് (Institute for Theoretical Astrophysics, University of Oslo)
- ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്സർവേറ്ററി (High Altitude Observatory, NCAR)
- സ്റ്റാൻഫോർഡ് സർവകലാശാല (Stanford University)
- നാസ ആംസ് റിസർച്ച് സെന്റർ (NASA Ames Research Center)
- നാസ ഗോദാർദ് സ്പേസ് ഫ്ലൈറ്റ് സെന്റർ (NASA Goddard Space Flight Center)
- നാഷണൽ സോളാർ ഒബ്സർവേറ്ററി (National Solar Observatory)
- Space Sciences Lab, UC Berkeley)
- പ്രിൻസ്റ്റൺ പ്ലാസ്മ ഫിസിക്സ് ലബോറട്ടറി (Princeton Plasma Physics Laboratory)
- സിഡ്നി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അസ്ട്രോണമി (Sydney Institute for Astronomy, University of Sydney)
- സെന്റർ ഫോർ പ്ലാസ്മ അസ്ട്രോഫിസിക്സ്
- മള്ളാർഡ് സ്പേസ് സയൻസ് ലബോറട്ടറി
- റുഥർഫോർഡ്-ആപ്പിൾടൺ ലബോറട്ടറി
- യൂറോപ്യൻ സ്പേസ് ഏജൻസി
- മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ സിസ്റ്റം റിസർച്ച്
- നാഷണൽ അസ്ടോണമിക്കൽ ഒബ്സർവേറ്ററി ഓഫ് ജപ്പാൻ, ടോക്യോ
- നീൽസ് ബോർ ഇൻസ്റ്റ്റ്റ്യൂട്ട്, കോപ്പൻഹേഗൻ സർവകലാശാല
അവലംബം
തിരുത്തുക- ↑ NASA Launches Sun-Watching Telescope to Probe Solar Secrets[1]
- ↑ http://iris.lmsal.com/
പുറം കണ്ണികൾ
തിരുത്തുക[[