ഇന്റർനെറ്റ് ബ്രോക്കിംഗ്

ഇലക്ട്രോണിക് മാധ്യമം വഴി ഓഹരി വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ അംഗീകൃത ഇടനിലക്കാരുമായി (ബ്രോക്കർമാർ) ബന്ധപ്പെടുന്നതിനെയാണ് ഇന്റർനെറ്റ് ബ്രോക്കിംഗ് എന്നുപറയുന്നത്. സ്റ്റോക്ക്‌ മാർക്കറ്റിൽ അംഗങ്ങളായ ഇത്തരം ബ്രോക്കർമാർ വഴിയോ അവരുടെ കീഴിലുള്ള സബ് ബ്രോക്കർമാർ വഴിയോ മാത്രമേ സ്റ്റോക്ക്‌ എക്സ്ചേഞ്ചിൽ ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയുകയുള്ളൂ. ജിയോജിത് ബി എൻ പി പരിബാസ് ,പെനിൻസുലാർ സ്റ്റോക്ക്സ് ആൻഡ്‌ കമ്മോഡിറ്റീസ്, ഇന്ത്യ ഇൻഫോലൈൻ, ഹെഡ്ജ് ഇക്വിറ്റീസ് , ജെ ആർ ജി സെക്യൂരിറ്റീസ് ലിമിറ്റഡ്‌ തുടങ്ങി അനേകം സ്റ്റോക്ക്‌ ബ്രോക്കിംഗ് സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.[1]

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)