ഇന്റർനെറ്റ് കണ്ട്രോൾ മെസേജ് പ്രോട്ടോക്കോൾ

ഇന്റർനെറ്റ് കണ്ട്രോൾ മെസേജ് പ്രോട്ടോക്കോൾ (ഐ.സി.എം.പി.) ഇന്റർനെറ്റ് പ്രോട്ടോക്കോൾ സംഘത്തിലെ സുപ്രധാന പ്രോട്ടോക്കോളിലൊന്നാണ്‌[1]. ഇത് പ്രധാനമായും നെറ്റ്വർക്കിലെ കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ തമ്മിൽ സം‌വദിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയിക്കുന്നതിനയി ഉപയോഗിച്ചു വരുന്നു. സുപ്രധാനമായ പിങ് എന്ന പ്രോഗ്രാം പ്രവർത്തിക്കുന്നത് ഈ പ്രോട്ടോകോൾ അടിസ്ഥാനമാക്കിയാണ്‌.

ഇന്റർനെറ്റ് കണ്ട്രോൾ മെസേജ് പ്രോട്ടോക്കോൾ
Communication protocol
A general header for ICMPv4
PurposeAuxiliary protocol for IPv4
Developer(s)DARPA
Introduced1981
OSI layerNetwork layer
RFC(s)RFC 792

അനുവദനീയമായ കണ്ട്രോൾ മെസേജുകൾ(അപൂർണ്ണം)

തിരുത്തുക

(Source: IANA ICMP Parameters)

ഐ.സി.എം.പി. യുടെ ഘടന

തിരുത്തുക

ചാര നിറത്തിലെ കളങ്ങൾ ഇന്റർനെറ്റ് പ്രോട്ടോക്കോളിന്റെ ഹെഡറിനെ സൂചിപ്പിക്കുന്നു. പച്ച നിറത്തിലുള്ളവ ഐ.സി.എം.പി ഹെഡറിനേയും.

+ ബിറ്റുകൾ 0–3 4–7 8–15 16–18 19–31
0 വെർ‌ഷൻ ഐ.എച്.എൽ ടി.ഒ.എസ്/ഡി.എസ്.സി.പി/ഇ.സി.എൻ. ആകെ നീളം
32 ഐഡന്റിഫിക്കേഷൻ ഫ്ലാഗുകൾ ഫ്രാഗ്‌മെന്റ് ഓഫ്‌സെറ്റ്
64 ടൈം റ്റു ലിവ് പ്രോട്ടോക്കോൾ ഐ.പി ഹെഡര് ചെക്‌സം
96 സോഴ്സ് അഡ്രസ്
128 ഡെസ്റ്റിനേഷൻ അഡ്രസ്
160 ടൈപ്പ് കോഡ് ചെക്ൿസം
192 ഐഡി സീക്വൻസ്
വെർ‌ഷൻ
ഐ.പി4-നെ കാണിക്കാനായി സാധാരണ 4 എന്ന് രേഖപ്പെടുത്തുന്നു
ഐ.എച്.എൽ
ഇന്റർനെറ്റ് ഹെഡർ ലെംഗ്ത്ത് : 32 ബിറ്റ് വാക്കുകളിൽ ഹെഡറിന്റെ നീളം. ഹെഡറിന്റെ നീളം പലതാവാം എന്നതിനാൽ ഇത് നിർബന്ധമായും കാണിക്കണം.
സർവീസ് ടൈപ്പ് അല്ലെങ്കിൽ ഡി.എസ്.സി.പി
സാധാരണ വിലയായി 0 കൊടുക്കുന്നു.
ആകെ നീളം
ആകെ നീളവും ആദ്യത്തെ ഡാറ്റ ബൈറ്റും സീക്വൻസ് നമ്പറിന്റെ കൂടെ ഒന്നു കൂട്ടിയതാണ് സാധാരണ വില. സിൻ (എസ്.വൈ.എൻ) ഫ്ലാഗ് ഇല്ലെങ്കിൽ മറ്റു വിലകൾ
ഐഡന്റിഫിക്കേഷൻ, ഫ്ലാഗുകൾ, ഫ്രാഗ്‌മെന്റ് ഓഫ്‌സെറ്റ്
ഐ.പി പ്രോട്ടോക്കോൾ.
ടൈം റ്റു ലിവ്
ആ പാക്കറ്റിന്റെ ജീവിത പരിധി എത്ര റൂട്ടിങ്ങ് ഹോപ്പുകൾ ആണെന്നു സൂചിപ്പിക്കുന്ന വില.
പ്രോട്ടോക്കോൾ
ഉപയോഗിച്ചിരിക്കുന്ന ഐ.സി എം.പി വെർഷൻ.
ഐ.പി ഹെഡര് ചെക്‌സം
എറർ ചെക്കിങ്ങ് നടത്താനായി ഉപയോഗിക്കുന്നു.
സോഴ്സ് അഡ്രസ്
പാക്കറ്റ് അയക്കപ്പെടുന്ന കമ്പ്യൂട്ടറിന്റെ അഡ്രസ്സ്.
ഡെസ്റ്റിനേഷൻ അഡ്രസ്
പാക്കറ്റിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിന്റെ അഡ്രസ്സ്.
ടൈപ്പ്
മേൽപ്പറഞ്ഞ പ്രകാരം ഐ.സി.എം.പി.
കോഡ്
ഐ.സി.എം.പി.യുടെ കൂടുതൽ വിശദീകരണം
ചെക്ക്സം
എറർ ചെക്കിങ്ങിനായി ഐ.സി.എം.പി. ഹെഡറും ഡാറ്റയും ചേർത്ത് തയ്യാറാക്കിയ ചെക്ക്സം. ഈ കളത്തിന്റെ വില 0 ആയി കണക്കാക്കിക്കൊണ്ടാണ് കണക്കാക്കുന്നത്
ഐഡി
ഐഡന്റിഫിക്കേഷൻ വില. ഇത് എക്കോയുടെ മറുപടിയിൽ ഉൾക്കൊള്ളിക്കും.
സീക്വൻസ്
ഒരു സീക്വൻസ് വില. ഇത് എക്കോയുടെ മറുപടിയിൽ ഉൾക്കൊള്ളിക്കും


പാഡിങ്ങ് ഡാറ്റ

തിരുത്തുക

ഐ.സി.എം.പി ഹെഡറിനു ശേഷം ഒരു പാഡിങ്ങ് ഡാറ്റയുണ്ടായിരിക്കും:

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Forouzan, Behrouz A. (2007). Data Communications And Networking (Fourth ed.). Boston: McGraw-Hill. pp. 621–630. ISBN 978-0-07-296775-3.