ഹൈന്ദവപുരാണങ്ങൾ പ്രകാരം ഹിമാലയത്തിൻറെയും ഗന്ധമാദനത്തിൻറെയും മുമ്പിലുള്ള ഒരു പർവ്വതമാണ് ഇന്ദ്രകീലം. മന്ദരപർവതത്തിന്റെ പര്യായമായും ഇത് വ്യവഹരിക്കപ്പെടാറുണ്ട്. കിരാതർജ്ജുനീയ കഥയുടെ രംഗമാണ് ഇന്ദ്രകീലം. കിരാതവേഷധാരിയായ ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമുണ്ടാവുകയും, അർജ്ജുനൻറെ അനന്യസാധാരണമായ അസ്ത്രപ്രയോഗവൈദഗ്ദ്ധ്യം കണ്ട് സന്തുഷ്ടനായിത്തീർന്ന ശിവൻ അർജ്ജുനന് പാശുപതാസ്ത്രം സമ്മാനിക്കുകയും ചെയ്തത് ഈ പർവതത്തിൽ വച്ചായിരുന്നു എന്നാണ് ഐതിഹ്യം. ഇതിൻറെ അധിദേവത കുബേരനത്രേ. [1]

  1. സർവവിജ്ഞാനകോശം വാല്യം-4, പേജ്-137; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻ‍സൈക്ലോപീടിക് പബ്ലിക്കേഷൻസ്, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ഇന്ദ്രകീലം&oldid=2280911" എന്ന താളിൽനിന്ന് ശേഖരിച്ചത്